ഒടുവില്‍ റോബിനെ കാണാനെത്തി ദില്‍ഷയും കുടുംബവും! വിവാഹം എപ്പോഴാണെന്ന് ആരാധകര്‍

മലയാളത്തിലെ ഏറ്റവും ജനപ്രിയ ടെലിവിഷന്‍ ഷോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 4. ചരിത്രം തിരുത്തി മലയാളം ബിഗ് ബോസിലെ ആദ്യ ലേഡി ബിഗ് ബോസ് ആയിരിക്കുകയാണ് ദില്‍ഷാ പ്രസന്നന്‍. വളരെ സൈലന്റായിരുന്നു ദില്‍ഷയായിരുന്നു…

മലയാളത്തിലെ ഏറ്റവും ജനപ്രിയ ടെലിവിഷന്‍ ഷോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 4. ചരിത്രം തിരുത്തി മലയാളം ബിഗ് ബോസിലെ ആദ്യ ലേഡി ബിഗ് ബോസ് ആയിരിക്കുകയാണ് ദില്‍ഷാ പ്രസന്നന്‍. വളരെ സൈലന്റായിരുന്നു ദില്‍ഷയായിരുന്നു ഷോയുടെ ആരംഭത്തില്‍, ശേഷം സംഭവ ബഹുലമായ റോബിന്റെ പുറത്താവലോടെ ദില്‍ഷ കൂടുതല്‍ സ്മാര്‍ട്ടാവുകയായിരുന്നു. പിന്നീടായിരുന്നു ദില്‍ഷയുടെ മുന്നേറ്റം.

അതേസമയം, ദില്‍ഷയുടെ ചരിത്ര വിജയത്തില്‍ റോബിന്റെയും റോബിന്‍ ഫാന്‍സിന്റെയും പങ്ക് വലുതാണ്. ട്രോഫി സ്വീകരിച്ചുകൊണ്ട് റോബിന് തന്റെ വിജയത്തില്‍ പങ്കുണ്ട് എന്ന് ദില്‍ഷയും പറഞ്ഞിരുന്നു. ‘എന്റെ ബെസ്റ്റ് ഫ്രണ്ട് റോബിന്‍’ എന്ന് വിളിച്ചുകൊണ്ട് ദില്‍ഷ നന്ദിയും പറഞ്ഞിരുന്നത് ശ്രദ്ധേയമായിരുന്നു.

ഇപ്പോഴിതാ, ട്രോഫിയുമായി ദില്‍ഷയും കുടുംബവും റോബിനെ കാണാന്‍ വന്നതിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കാറില്‍ നിന്ന് ട്രോഫിയുമായി ഇറങ്ങി നേരെ റോബിന് അടുത്തേക്ക് വരുന്നു. എന്താ എന്ന് ചോദിയ്ക്കുമ്പോള്‍, വാ ഫോട്ടോ എടുക്കാം എന്ന് പറയുന്നു. ദില്‍ഷയുടെ ചേച്ചിയാണ് റോബിന് ഒപ്പമുള്ള ദില്‍ഷയുടെ ചിത്രങ്ങള്‍ ആദ്യം പകര്‍ത്തിയത്.

ദില്‍ഷയ്ക്കും കുടുംബത്തിനും ഒപ്പമുള്ള വീഡിയോ റോബിന്‍ ആണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നത്. ഈ കുടുംബത്തിനൊപ്പം റോബിനും ചേര്‍ന്നത് കാണുമ്പോള്‍ സന്തോഷമുണ്ട് എന്ന് ആരാധകര്‍ പറയുന്നുണ്ട്, മാത്രണല്ല ചിലര്‍ എപ്പോഴാണ് കല്യാണം എന്നും ചോദിക്കുന്നുണ്ട്.

പിന്നീട് റോബിന്‍ അച്ഛനും അമ്മയ്ക്കും സഹോദരിമാര്‍ക്കും അവരുടെ ഭര്‍ത്താക്കന്മാര്‍ക്കും ഒപ്പം നിന്നുള്ള ഫോട്ടോയും എടുത്തു. ദില്‍ഷയുടെ അമ്മയും അച്ഛനുമായി റോബിന്‍ സംസാരിക്കുന്നുമുണ്ട്. എന്തായാലും വീഡിയോ സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുകയാണ്.