ബിഗ്ഗ് ബോസ്സില്‍ കാപ്പി പൊടിയ്ക്ക് വരെ അടി..!

മത്സരം അതിന്റെ അവസാന ലാപ്പില്‍ എത്തിനില്‍ക്കെ ബിഗ്ഗ് ബോസ്സ് വീട് കൂടുതല്‍ കലുഷിതമാവുകയാണ്. ചെറിയ കാര്യങ്ങള്‍ക്ക് വരെ വലിയ പൊട്ടിത്തെറികള്‍ വീട്ടില്‍ മത്സരാര്‍ത്ഥികള്‍ തമ്മില്‍ നടക്കുന്നു എന്നത് തന്നെയാണ് ഇതിന്റെ തെളിവ്. ഒരുപാട് മാനസിക പിരിമുറുക്കങ്ങള്‍ ഉണ്ടെങ്കിലും എല്ലാവരും വിജയ കിരീടം അണിയുക എന്നൊരു ലക്ഷ്യത്തിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവതാകരകന്‍ മോഹന്‍ലാല്‍ പറഞ്ഞത് പോലെ ഇനി ചെറിയ കാര്യങ്ങള്‍ക്ക് പോലും വലിയ പ്രശ്‌നങ്ങള്‍ വീട്ടില്‍ ഉടലെടുത്തേക്കാം..,

ഇപ്പോഴിതാ അദ്ദേഹം പറഞ്ഞത് പോലെ തന്നെ സംഭവിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം വീട്ടില്‍ കാപ്പി പൊടിയ്ക്ക് വേണ്ടിയാണ് വലിയ ബഹളം ഉണ്ടായത്. ഷോയില്‍ നിന്ന് വാക്ക് ഔട്ട് നടത്തി പോയ ജാസ്മിന്‍ എന്ന മത്സരാര്‍ത്ഥിയുടെ കോഫി പൗഡറിനെ ചൊല്ലിയായിരുന്നു തര്‍ക്കം. പിറന്നാള്‍ദിനത്തില്‍ ബിഗ്ഗ് ബോസ്സ് ജാസ്മിന് സമ്മാനമായി നല്‍കിയതാണ് ഈ കോഫി പൗഡര്‍. അത് ദില്‍ഷയും ബ്ലസ്‌ലിയും ലക്ഷ്മി പ്രിയയും കുടിയ്ക്കരുത് എന്ന് പറഞ്ഞാണ് റിയാസ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. എന്നാല്‍ ഈ സംസാരം വലിയ വാക്ക് തര്‍ക്കങ്ങളിലേക്ക് പോയി.

ദില്‍ഷയടക്കമുള്ളവര്‍ ജാസ്മിനെ ദ്രോഹിച്ചു എന്നും അതില്‍ എല്ലാം വിഷമിച്ചാണ് ജാസ്മിന്‍ ഇവിടെ നിന്ന് ഇറങ്ങി പോയത് എന്നും എന്നിട്ടും അവകുടെ സാധനം എടുത്ത് ഉപയോഗിക്കാന്‍ നാണമില്ലേ.. എന്നുമാണ് ദില്‍ഷയോടും ബ്ലസ്സ്‌ലിയോടും റിയാസ് ചോദിച്ചത്. ഇതിന് വളരെ ശക്തമായ രീതിയിലാണ് ദില്‍ഷയും പ്രതികരിച്ചത്.

താന്‍ എന്ത് ദ്രോഹമാണ് ജാസ്മിനോട് ചെയ്തത് എന്നും തങ്ങള്‍ക്ക് കോഫി തരാറുള്ള ആളായിരുന്നു ജാസ്മിന്‍ എന്നും ദില്‍ഷ റിയാസിന് മറുപടി കൊടുത്തു. റോബിന്‍ രാധാകൃഷ്ണന്റെ കപ്പ് എറിഞ്ഞ് ഉടയ്ക്കാന്‍ റിയാസിന് എന്ത് അവകാശമാണ് ഉണ്ടായിരുന്നത് എന്നും ദില്‍ഷ ചോദിച്ചു.

അതി തനിക്ക് തോന്നിയതുകൊണ്ടെന്നാണ് റിയാസ് മറുപടി പറഞ്ഞത്. വലിയ തര്‍ക്കത്തിന് ഒടുവില്‍ ഹാസിലെ നിലവിലെ ക്യാപറ്റനായ ധന്യയാണ് ജാസ്മിന്റെ കോഫി പൗഡര്‍ ആരും എടുക്കരുതെന്ന് പറയാന്‍ റിയാസിന് അവകാശമില്ലെന്ന് തീര്‍ത്ത് പറഞ്ഞത്. ഇതിന് ശേഷം കോഫി പൗഡര്‍ ധന്യ എടുത്ത് മാറ്റുകയും എല്ലാവര്‍ക്കും ഒരുപോലെ നല്‍കും എന്നും പറയുകയും ചെയ്തു. എന്നാല്‍ താന്‍ ഇവിടെ നിന്ന് പോയാലും കോഫി പൗഡര്‍ ആര്‍ക്കും കൊടുക്കരുത് എന്ന് ജാസ്മിന്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് റിയാസ് വ്യക്തമാക്കുന്നുണ്ട്.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

12 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

17 hours ago