തൂവെള്ളയില്‍ സ്റ്റൈലിഷ് മാലാഖയായി ദില്‍ഷ!!! ദീപികയെ കോപ്പി അടിച്ചെന്ന് രൂക്ഷ വിമര്‍ശനം

ബിഗ് ബോസ് മലയാളം സീസണ്‍ 4ലൂടെ ജീവിതം മാറി മറഞ്ഞ താരമാണ് ദില്‍ഷ പ്രസന്നന്‍. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യ വനിതാ വിജയിയാണ് ദില്‍ഷ. ഷോയിലൂടെ വന്‍ പ്രശസ്തിയാണ് ദില്‍ഷയ്ക്ക് ലഭിച്ചത്. ഷോയില്‍ നിന്നിറങ്ങി ഏറെ നാള്‍ വൈറലായിരുന്നു താരം. സഹമത്സരാര്‍ഥിയായിരുന്ന റോബിന്റെ പേരില്‍ ഏറെ വിവാദത്തിലും നിറഞ്ഞിരുന്നു. നിരവധി ഡാന്‍സ് വീഡിയോകള്‍ താരം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ദില്‍ഷ. പുത്തന്‍ ലുക്കിലുള്ള ദില്‍ഷയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. തൂവെള്ള നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് ദില്‍ഷ എത്തിയിരിക്കുന്നത്. വെള്ള ധാവണിയില്‍ നിറയെ മുത്തുകളുള്ള നെക്ക് പോഷനും ധാവണിയുടെ എല്ലാ കോര്‍ണരിലും സ്റ്റോണ്‍ വര്‍ക്കുകളും, മിനിമല്‍ മേക്കപ്പ് ലുക്കില്‍ ബണ്‍ ഹെയര്‍ സ്‌റ്റൈലിലുമാണ് ദില്‍ഷ എത്തുന്നത്.

നിരവധി ആരാധകരാണ് പുതിയ ലുക്കിന് കൈയ്യടിയ്ക്കുന്നത്. അതിമനോഹരം, മാലാഖയെ പോലെയുണ്ട് എന്നൊക്കെയാണ് പോസിറ്റീവ് കമന്റുകള്‍ നിറയുന്നത്. അതേസമയം തന്നെ വിമര്‍ശനങ്ങളും നിറയുന്നുണ്ട്. ദീപിക പദുക്കോണിന്റെ സ്‌റ്റൈല്‍ കോപ്പിയടിച്ചെന്നാണ് പ്രധാന വിമര്‍ശനം.

അനൂപ് മേനോന്‍ സ്റ്റോറീസ് അവതരിപ്പിക്കുന്ന ‘ഓ സിന്‍ഡ്രല്ല’ എന്ന ചിത്രത്തിലൂടെ
വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിയ്ക്കുകയാണ് ദില്‍ഷ. അജു വര്‍ഗീസും അനൂപ് മോനോനുമാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ബിഗ് സിക്രീനില്‍ താരത്തിനെ കാണാന്‍ കാത്തിരിപ്പിലാണ് ആരാധകലോകം.

Anu B