‘മനോഹരമായ ഒരു സിനിമ, ഈ സിനിമക്ക് കാഴ്ചക്കാര് കുറവായത് സങ്കടകരമാണ്’

ഭാവനയും ഷറഫുദ്ദീനും പ്രധാന വേഷത്തിലെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘മനോഹരമായ ഒരു സിനിമ, ഈ സിനിമക്ക് കാഴ്ചക്കാര് കുറവായത് സങ്കടകരമാണെന്നാണ് ഡിംപിള്‍ റോസ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

‘ജീവിതത്തില്‍ ആദ്യമായി ഒറ്റയ്ക്ക് തിയറ്ററില്‍ പോയി. ഹസ്ബന്റ്,ഫാമിലി അല്ലെങ്കില്‍ ഫ്രണ്ട്‌സിനൊപ്പമല്ലാതെ സിനിമ കണ്ടിട്ടില്ല. തിയറ്ററില്‍ നിറയെ ആളും ഉണ്ടെങ്കിലാണ് എനിക്കൊരു വൈബ് കിട്ടുക.
ഇന്ന് അതൊന്നുമില്ലാതെ
‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ‘ കണ്ടു. ഇഷ്ടപ്പെട്ടു. വളരെ മനോഹരമായ ഒരു സിനിമ.സ്റ്റോറി, പെഫോമന്‍സ്, വിഷ്വല്‍സ്, മ്യൂസിക് എല്ലാം ഇഷ്ടമായി. It’s a beautiful love story.
വളരെ കുറച്ച്
മലയാള സിനിമയിലെ കഥാപാത്രങ്ങളുമായി മാത്രമേ കണക്ഷന്‍ കിട്ടാറുള്ളൂ. ബാക്കിയൊക്കെ പുറമെ നിന്ന് കണ്ടാസ്വദിക്കുക എന്ന് മാത്രമേ പറ്റാറുള്ളൂ. ഇതില്‍ ചിലരെയൊക്കെ പരിചയമുള്ളതുപോലെ തോന്നി. ജിമ്മി, നിത്യ,ഫിദ, എന്തിന് ആ ചൊറിയന്‍ മൂത്താപ്പയെ വരെ പരിചയ മുള്ളത്‌പോലെ.
ഭാവന മനോഹരമായിരുന്നു.
ഷറഫു ചക്കരയാണ്/ പഞ്ചാരയാണ്.
എല്ലാവരും നന്നായി.
ഈ സിനിമക്ക് കാഴ്ചക്കാര് കുറവായത് സങ്കടകരമാണ്.

നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലണ്ടന്‍ ടാക്കീസും ബോണ്‍ഹോമി എന്റര്‍ടെയിന്‍മെന്റ്‌സുമായി ചേര്‍ന്ന് രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുള്‍ ഖാദര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം അരുണ്‍ റഷ്ദി. ബിജിബാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. മാജിക് ഫ്രെയിംസ് ചിത്രം വിതരണത്തിനെത്തിക്കും. അശോകന്‍, സാദിഖ്, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അതിരി ജോ, മറിയം, അഫ്സാന ലക്ഷ്മി, മാസ്റ്റര്‍ ധ്രുവിന്‍ എന്നിവര്‍ ചിത്രത്തിലുണ്ട്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് നിഷാന്ത് രാംടെകെ, പോള്‍ മാത്യു, ജോക്കര്‍ ബ്ലൂംസ് എന്നിവരാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. സിതാര കൃഷ്ണകുമാര്‍, സയനോര, രശ്മി സതീഷ്, പോള്‍ മാത്യു, ഹരിശങ്കര്‍, ജോക്കര്‍ ബ്ലൂംസ് തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

Gargi