ഒരു കാലത്ത് കുടുംബ പ്രേഷകരുടെ ഇഷ്ട്ടം നേടിയ നിരവധി ചിത്രങ്ങൾ നിർമ്മിച്ച നിർമ്മാതാവ് ആണ് ദിനേശ് പണിക്കർ. നിർമ്മാതാവ് എന്നത് കൂടാതെ മികച്ച ഒരു നടൻ കൂടിയാണ് ദിനേശ് പണിക്കർ. നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ നിർമ്മാണ രംഗത്ത് സാമ്പത്തിക പ്രതിസന്ധികൾ നേരിട്ടതോടെ താരം കുറച്ച് നാളുകളായി നിർമ്മാണ രംഗത്ത് നിന്ന് വിട്ട് നിൽക്കുകയാണ്. എങ്കിലും അഭിനയ രംഗത്ത് സജീവമാണ് താരം. നിരവധി പരമ്പരകളിൽ ആണ് താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞത്. ഒരു പക്ഷെ നിർമ്മാതാവ് എന്ന നിലയിൽ അല്ല, പകരം നടൻ എന്ന നിലയിൽ ആണ് ദിനേശ് പണിക്കർ കൂടുതൽ പേരിൽ അറിയപ്പെടുക.
മോഹൻലാലിന്റെ ഹിറ്റ് ചിത്രത്തിൽ ഒന്നായ കിരീടത്തിലെ നിർമ്മാതാക്കളിൽ ഒരാൾ ആണ് ദിനേശ് പണിക്കർ. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ഉണ്ടായ ഒരു സംഭവത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ചിത്രത്തിലെ ഒരു രംഗത്തിൽ തനിക്ക് അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും അഭിനയിക്കാൻ കഴിയാതെ പോയതിനെ കുറിച്ചാണ് ദിനേശ് പറയുന്നത്. ചിത്രത്തിൽ പാർവതി അവതരിപ്പിച്ചത് ദേവി എന്ന കഥാപാത്രത്തെ ആയിരുന്നു. ദേവിയെ വിവാഹം കഴിക്കാൻ വരുന്ന ആൾ ആയിട്ട് എനിക്ക് അഭിനയിക്കാൻ കഴിയുമോ എന്നാണ് എന്നോട് സിബി മലയിൽ ചോദിച്ചത്. ആ ചിത്രത്തിലെ ഒരു നിർമ്മാതാവ് കൂടിയാണ് ഞാൻ.
സിബി മലയിൽ ഈ കാര്യം എന്നോട് ചോദിച്ചപ്പോൾ ഞാൻ ഭാര്യയോട് വിളിച്ച് പറഞ്ഞു. എനിക്ക് അഭിനയിക്കാൻ അവസരം കിട്ടി എന്ന്. പാർവതിയുടെ ഭർത്താവായിട്ടാണ് ഞാൻ അഭിനയിക്കുന്നത് എന്നാണ് ഞാൻ അവളോട് പറഞ്ഞത്. എന്നാൽ അവൾ അന്ന് എന്നെ അഭിനയിക്കാൻ സമ്മതിച്ചില്ല. അവൾക്ക് എന്തോ പേടി ആയിരുന്നു. അതോടെ ആ അവസരം മറ്റൊരു നടനിലേക്ക് പോകുകയായിരുന്നു. അല്ലെങ്കിൽ പാർവതിയെ ചിത്രത്തിൽ ഞാൻ വിവാഹം കഴിച്ചേനെ. ആ അവസരമാണ് എനിക്ക് നഷ്ടമായത് എന്നുമാണ് അഭിമുഖത്തിൽ ചിരിച്ച് കൊണ്ട് ദിനേശ് പണിക്കർ പറയുന്നത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…