നടനും നിർമ്മാതാവും ആയ താരമാണ് ദിനേശ് പണിക്കർ

ഒരു കാലത്ത് കുടുംബ പ്രേഷകരുടെ ഇഷ്ട്ടം നേടിയ നിരവധി ചിത്രങ്ങൾ നിർമ്മിച്ച നിർമ്മാതാവ് ആണ് ദിനേശ് പണിക്കർ. നിർമ്മാതാവ് എന്നത് കൂടാതെ മികച്ച ഒരു നടൻ കൂടിയാണ് ദിനേശ് പണിക്കർ. നിരവധി സിനിമകളിലും താരം…

ഒരു കാലത്ത് കുടുംബ പ്രേഷകരുടെ ഇഷ്ട്ടം നേടിയ നിരവധി ചിത്രങ്ങൾ നിർമ്മിച്ച നിർമ്മാതാവ് ആണ് ദിനേശ് പണിക്കർ. നിർമ്മാതാവ് എന്നത് കൂടാതെ മികച്ച ഒരു നടൻ കൂടിയാണ് ദിനേശ് പണിക്കർ. നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ നിർമ്മാണ രംഗത്ത് സാമ്പത്തിക പ്രതിസന്ധികൾ നേരിട്ടതോടെ താരം കുറച്ച് നാളുകളായി നിർമ്മാണ രംഗത്ത് നിന്ന് വിട്ട് നിൽക്കുകയാണ്. എങ്കിലും അഭിനയ രംഗത്ത് സജീവമാണ് താരം. നിരവധി പരമ്പരകളിൽ ആണ് താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞത്. ഒരു പക്ഷെ നിർമ്മാതാവ് എന്ന നിലയിൽ അല്ല, പകരം നടൻ എന്ന നിലയിൽ ആണ് ദിനേശ് പണിക്കർ കൂടുതൽ പേരിൽ അറിയപ്പെടുക.

മോഹൻലാലിന്റെ ഹിറ്റ് ചിത്രത്തിൽ ഒന്നായ കിരീടത്തിലെ നിർമ്മാതാക്കളിൽ ഒരാൾ ആണ് ദിനേശ് പണിക്കർ. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ഉണ്ടായ ഒരു സംഭവത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ചിത്രത്തിലെ ഒരു രംഗത്തിൽ തനിക്ക് അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും അഭിനയിക്കാൻ കഴിയാതെ പോയതിനെ കുറിച്ചാണ് ദിനേശ് പറയുന്നത്. ചിത്രത്തിൽ പാർവതി അവതരിപ്പിച്ചത് ദേവി എന്ന കഥാപാത്രത്തെ ആയിരുന്നു. ദേവിയെ വിവാഹം കഴിക്കാൻ വരുന്ന ആൾ ആയിട്ട് എനിക്ക് അഭിനയിക്കാൻ കഴിയുമോ എന്നാണ് എന്നോട് സിബി  മലയിൽ ചോദിച്ചത്. ആ ചിത്രത്തിലെ ഒരു നിർമ്മാതാവ് കൂടിയാണ് ഞാൻ.

സിബി മലയിൽ ഈ കാര്യം എന്നോട് ചോദിച്ചപ്പോൾ ഞാൻ ഭാര്യയോട് വിളിച്ച് പറഞ്ഞു. എനിക്ക് അഭിനയിക്കാൻ അവസരം കിട്ടി എന്ന്. പാർവതിയുടെ ഭർത്താവായിട്ടാണ് ഞാൻ അഭിനയിക്കുന്നത് എന്നാണ് ഞാൻ അവളോട് പറഞ്ഞത്. എന്നാൽ അവൾ അന്ന് എന്നെ അഭിനയിക്കാൻ സമ്മതിച്ചില്ല. അവൾക്ക് എന്തോ പേടി ആയിരുന്നു. അതോടെ ആ അവസരം മറ്റൊരു നടനിലേക്ക് പോകുകയായിരുന്നു. അല്ലെങ്കിൽ പാർവതിയെ ചിത്രത്തിൽ ഞാൻ വിവാഹം കഴിച്ചേനെ. ആ അവസരമാണ് എനിക്ക് നഷ്ടമായത് എന്നുമാണ് അഭിമുഖത്തിൽ ചിരിച്ച് കൊണ്ട് ദിനേശ് പണിക്കർ പറയുന്നത്.