Categories: Film News

മഞ്ജുവിന് വാശി കയറിയാൽ പിന്നെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികയാണ് മഞ്ജു, പതിനാലു വർഷത്തെ ഇടവേളക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയ മഞ്ജുവിനെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി നൽകിയാണ് മലയാളികൾ സ്വീകരിച്ചത്, മലയാളത്തിന് പുറമെ തമിഴിലും മഞ്ജു തന്റെ കഴിവ് തെളിയിച്ച് കഴിഞ്ഞു. ധനുഷിന്റെ നായികയായി മഞ്ജു അഭിനയിച്ച അസുരൻ സൂപ്പർ ഹിറ്റ് സിനിമ ആയിരുന്നു. സിനിമയിൽ നിന്നും ഇടവേള എടുക്കുന്നതിനു മുൻപ് തന്നെ മലയാളത്തിൽ മികച്ച നടിയായി തിളങ്ങുകയായിരുന്നു മഞ്ജു. ഇപ്പോഴിതാ മലയാളികളുടെ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട്.

Manju Warrier

മഞ്ജുവിന്റെ ആദ്യ ചിത്രം ആയിരുന്നു സല്ലാപം. എന്നാൽ തുടക്കക്കാരിയുടെ ഒരു പതർച്ചയും ഇല്ലാതെയാണ് മഞ്ജു ക്യാമെറയ്ക്ക് മുന്നിൽ അനായാസം അഭിനയിച്ചത്. അത് എന്നെ മാത്രമല്ല, സെറ്റിൽ ഉണ്ടായിരുന്ന മുഴുവൻ പേരെയും അത്ഭുതപ്പെടുത്തി. സല്ലാപത്തിനു ശേഷം മഞ്ജു തൂവൽകൊട്ടാരം ആണ് ചെയ്‌തത്‌. അതിൽ സുകന്യയുമായി ഒരു മനോഹരമായ ക്ലാസിക്കൽ ഡാൻസ് രംഗം ഉണ്ട്. പാർവതി മനോഹരി എന്ന് തുടങ്ങുന്ന ഗാനം. സുകന്യ മദ്രാസിലെ പ്രശസ്തമായ കലാക്ഷേത്രയിൽ നിന്നും നൃത്തത്തിന് സ്വർണമെഡൽ ഒക്കെ നേടിയ കലാകാരി ആയിരുന്നു. അത് കൊണ്ട് തന്നെ വെറും പതിനേഴ് വയസ്സ് മാത്രമുള്ള മഞ്ജുവിന് സുകന്യയുടെ മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയുമോ എന്ന് ഞാൻ ഭയന്നിരുന്നു.
കല മാസ്റ്റർ ആയിരുന്നു ആ നൃത്ത രംഗം കോറിയോഗ്രാഫ് ചെയ്തത്. ഒരുദിവസം കാലമാസ്റ്റർ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു, സർ ഒരു പ്രശ്നം ഉണ്ട്. പാട്ടിന്റെ അവസാനം മഞ്ജു അവതരിപ്പിക്കുന്ന കഥാപാത്രം സുകന്യയുടെ മുന്നിൽ തോറ്റ് പോകുന്നതാണ് രംഗം. എന്നാൽ എത്ര ദൈർഖ്യമേറിയ സ്റ്റെപ് കാണിച്ച് കൊടുത്തിട്ടും മഞ്ജു അത് നിമിഷ നേരം കൊണ്ട് പഠിക്കുകയും അതി മനോഹരമായി നൃത്തം ചെയ്യുകയും ആണ്. അപ്പോൾ ഞാൻ മഞ്ജുവിനെ വിളിച്ച് നിർത്തി രംഗം വിശദീകരിച്ചിട്ട് പറഞ്ഞു, അത്ര അങ്ങ് മനോഹരം ആക്കണ്ട, നൃത്തത്തിന്റെ അവസാനം ഒരു തളർച്ച ഉണ്ടാവുന്ന രീതിയിൽ ചെയ്താൽ മതിയെന്ന്. മടിച്ചുകൊണ്ടാണെങ്കിലും അവസാനം പരാജയപ്പെടുന്ന രീതിയിൽ മഞ്ജു നൃത്തം ചെയ്യുകയായിരുന്നു. അന്ന് ഞാൻ ഒരു കാര്യം മനസ്സിലാക്കി, വാശി കയറിയാൽ അഭിനയത്തിൽ ആണെങ്കിലും നൃത്തത്തിൽ ആണെങ്കിലും മഞ്ജുവിനെ തോൽപ്പിക്കാൻ ആർക്കും അത്ര പെട്ടന്ന് കഴിയില്ലെന്ന്.

Sreekumar R