പണം മോഷ്ടിച്ച് തന്നെയും കുടുംബത്തിനെയും ഭീഷണിപ്പെടുത്തുന്നെന്ന് സംവിധാന സഹായിക്കെതിരെ പരാതിയുമായി ദുല്‍ഖര്‍ സല്മാന് ചിത്രത്തിന്റെ സംവിധായകന്. തമിഴില്‍ ദുല്‍ഖര്‍ നായകനായെത്തിയ കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന സിനിമയുടെ സംവിധായകന് ദേസിങ് പെരിയസാമിയാണ് അസിസ്റ്റന്റെ മുഹമ്മദ് ഇഖ്ബാലിനെതിരെ പരാതിയുമായെത്തിയത്.
തന്റെ പക്കല്‍ നിന്നും മൂന്ന് ലക്ഷം രൂപ മോഷ്ടിക്കുകയും തിരികെ ചോദിച്ചപ്പോള്‍ തന്നെയും ഭാര്യയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് പെരിയസാമി പരാതിയില്‍ പറയുന്നു. 2018 മുതല്‍ മുഹമ്മദ് ഇഖ്ബാലായിരുന്നു കണക്കുകള്‍ നോക്കിയിരുന്നതെന്ന് പെരിയസാമി പറയുന്നു.
ഇഖ്ബാലിനോട് 150 ഗ്രാം വരുന്ന സ്വര്‍ണാഭരണങ്ങള്‍ അണ്ണാനഗറിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ച് പണം വാങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇഖ്ബാല്‍ സ്വര്‍ണ്ണം പണയം വച്ച് മൂന്നുലക്ഷം രൂപ തട്ടിയെടുത്തു. പണം ചോദിച്ചപ്പോള്‍ തന്നെയും ഭാര്യയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പെരിയസാമിയുടെ പരാതിയില്‍ അണ്ണാനഗര്‍ പോലീസ് അന്വേഷണം തുടങ്ങി.
കണ്ണും കണ്ണും കൊള്ളയടിത്താല്‍’ എന്ന സിനിമയിലൂടെയാണ് പെരിയസ്വാമിയുടെ കോളിവുഡ് അരങ്ങേറ്റം.സിമ്പു നായകനായെത്തുന്ന എസ്ടിആര് 48 എന്ന പുതിയ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങളിലാണ് അഅദ്ദേഹം. കമല്‍ഹാസനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…