മൂന്നുലക്ഷം രൂപ മോഷ്ടിച്ചു, കൊല്ലുമെന്ന് ഭീഷണി!!! അസിസ്റ്റന്റിനെതിരെ പരാതിയുമായി ദുല്‍ഖര്‍ ചിത്രത്തിന്റെ സംവിധായകന്‍

പണം മോഷ്ടിച്ച് തന്നെയും കുടുംബത്തിനെയും ഭീഷണിപ്പെടുത്തുന്നെന്ന് സംവിധാന സഹായിക്കെതിരെ പരാതിയുമായി ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന്റെ സംവിധായകന്‍. തമിഴില്‍ ദുല്‍ഖര്‍ നായകനായെത്തിയ കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന സിനിമയുടെ സംവിധായകന്‍ ദേസിങ് പെരിയസാമിയാണ് അസിസ്റ്റന്റെ മുഹമ്മദ്…

പണം മോഷ്ടിച്ച് തന്നെയും കുടുംബത്തിനെയും ഭീഷണിപ്പെടുത്തുന്നെന്ന് സംവിധാന സഹായിക്കെതിരെ പരാതിയുമായി ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന്റെ സംവിധായകന്‍. തമിഴില്‍ ദുല്‍ഖര്‍ നായകനായെത്തിയ കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന സിനിമയുടെ സംവിധായകന്‍ ദേസിങ് പെരിയസാമിയാണ് അസിസ്റ്റന്റെ മുഹമ്മദ് ഇഖ്ബാലിനെതിരെ പരാതിയുമായെത്തിയത്.

തന്റെ പക്കല്‍ നിന്നും മൂന്ന് ലക്ഷം രൂപ മോഷ്ടിക്കുകയും തിരികെ ചോദിച്ചപ്പോള്‍ തന്നെയും ഭാര്യയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് പെരിയസാമി പരാതിയില്‍ പറയുന്നു. 2018 മുതല്‍ മുഹമ്മദ് ഇഖ്ബാലായിരുന്നു കണക്കുകള്‍ നോക്കിയിരുന്നതെന്ന് പെരിയസാമി പറയുന്നു.

ഇഖ്ബാലിനോട് 150 ഗ്രാം വരുന്ന സ്വര്‍ണാഭരണങ്ങള്‍ അണ്ണാനഗറിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ച് പണം വാങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇഖ്ബാല്‍ സ്വര്‍ണ്ണം പണയം വച്ച് മൂന്നുലക്ഷം രൂപ തട്ടിയെടുത്തു. പണം ചോദിച്ചപ്പോള്‍ തന്നെയും ഭാര്യയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പെരിയസാമിയുടെ പരാതിയില്‍ അണ്ണാനഗര്‍ പോലീസ് അന്വേഷണം തുടങ്ങി.

കണ്ണും കണ്ണും കൊള്ളയടിത്താല്‍’ എന്ന സിനിമയിലൂടെയാണ് പെരിയസ്വാമിയുടെ കോളിവുഡ് അരങ്ങേറ്റം.സിമ്പു നായകനായെത്തുന്ന എസ്ടിആര്‍ 48 എന്ന പുതിയ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങളിലാണ് അഅദ്ദേഹം. കമല്‍ഹാസനാണ് ചിത്രം നിര്‍മ്മിക്കുന്നത്.