Categories: Film News

ലജ്ജിക്കേണ്ട കലാകാരനായി സുരേഷ് ഗോപി മാറി!! കമല്‍

മലയാളത്തിന്റെ പ്രിയ താരം സുരേഷ് ഗോപിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ കമല്‍. സുരേഷ് ഗോപി ലജ്ജിപ്പിക്കുന്ന കലാകാരനായി മാറിയെന്ന് കമല്‍ പറഞ്ഞു. ഇന്ത്യയുടെ പേര് ഭാരതമാക്കണമെന്ന് നിര്‍ദേശിച്ച മനുഷ്യനെപ്പോലെ അശ്‌ളീലമായി, ലജ്ജിക്കേണ്ട കലാകാരനായി സുരേഷ് ഗോപി മാറിയതില്‍ ലജ്ജയുണ്ടെന്ന് സംവിധായകന്‍ പറയുന്നു. സംഘ്പരിവാറിലേക്ക് ഇറങ്ങിയാലുള്ള പ്രശ്നമാണെന്നും അദ്ദേഹം പറയുന്നു. കൊല്ലത്ത് എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന കലോത്സവത്തിലാണ് കമല്‍ നടനെതിരെ ആഞ്ഞടിച്ചത്.

തന്റെ നാടിനെയും മാതാപിതാക്കളെയും തള്ളിപ്പറയുകയാണ് എന്ന് മറന്നുകൊണ്ട് അടുത്ത ജന്മത്തില്‍ തനിക്ക് ബ്രാഹ്‌മണനായി ജനിക്കണമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. സവര്‍ണബോധമാണ് സുരേഷ് ഗോപിയെ നയിക്കുന്നതെന്നും കമല്‍ വിമര്‍ശിച്ചു.

‘സുരേഷ് ഗോപിയുടെ ഉള്ളിലെ അപരമത വിദ്വേഷവും അപരജാതി വിദ്വേഷവും അത്രമേല്‍ ആയിക്കഴിഞ്ഞു. ഇത് സംഘപരിവാറിന്റെ പ്രശ്‌നമാണ്. അതിലേയ്ക്ക് ഇറങ്ങിയില്ലെങ്കില്‍ ഒരുപക്ഷേ ഭീമന്‍ രഘുവിനെപ്പോലെ അദ്ദേഹം എഴുന്നേറ്റ് നിന്ന് ഭക്തി കാണിക്കും. പിണറായി വിജയന്റെ മുന്നില്‍ ഭക്തി കാണിക്കുന്നത് ശരിയല്ല, അത് അശ്ലീലമാണെന്ന് അദ്ദേഹത്തിന് മനസിലായിട്ടില്ല, കാരണം അദ്ദേഹം കുറേക്കാലം മറ്റേ പാളയത്തിലായിരുന്നു. കലാകാരന്മാരുടെ ഇത്തരത്തിലെ അഭിപ്രായ പ്രകടനങ്ങള്‍ കാണുമ്പോള്‍ ലജ്ജ തോന്നുന്നെന്നും സംവിധായകന്‍ വിമര്‍ശിക്കുന്നു.

Anu