നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ കൊച്ചി അസീസിയ കൺവെൻഷൻ സെന്ററിൽ വെച്ച് നടന്നു, കലന്തൂർ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കലന്തൂർ നിർമിച്ച ഈ ചിത്രത്തിൽ തിരക്കഥാകൃത്തായ റാഫിയുടെ മകൻ മുബിൻ റാഫിയാണ് നായകനായി എത്തുന്നത്. മറ്റൊരു സുപ്രധാന വേഷത്തിൽ അർജുൻ അശോകനും എത്തുന്നു ചിത്രത്തിൽ നായിക ആയി എത്തുന്നത് ഞാൻ പ്രകാശൻ, മകൾ എന്നി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ ദേവിക സഞ്ജയ് ആണ്.