നാദിർഷ സംവിധാനം ചെയ്യ്തു റാഫിയുടെ മകൻ മുബിൻ നായകനായ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു 

നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ കൊച്ചി അസീസിയ കൺവെൻഷൻ സെന്ററിൽ വെച്ച് നടന്നു, കലന്തൂർ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കലന്തൂർ നിർമിച്ച ഈ ചിത്രത്തിൽ തിരക്കഥാകൃത്തായ  റാഫിയുടെ മകൻ മുബിൻ  റാഫിയാണ് നായകനായി…

നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ കൊച്ചി അസീസിയ കൺവെൻഷൻ സെന്ററിൽ വെച്ച് നടന്നു, കലന്തൂർ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കലന്തൂർ നിർമിച്ച ഈ ചിത്രത്തിൽ തിരക്കഥാകൃത്തായ  റാഫിയുടെ മകൻ മുബിൻ  റാഫിയാണ് നായകനായി എത്തുന്നത്. മറ്റൊരു  സുപ്രധാന വേഷത്തിൽ അർജുൻ അശോകനും എത്തുന്നു ചിത്രത്തിൽ നായിക ആയി എത്തുന്നത് ഞാൻ പ്രകാശൻ, മകൾ എന്നി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക്‌ പ്രിയങ്കരിയായ ദേവിക സഞ്ജയ് ആണ്.

ചിത്രത്തിന്റെ തിരക്കഥ റാഫിയാണ്, ചിത്രത്തിന് ‘സംഭവം  നടന്ന രാത്രിയിൽ’ എന്ന  നാമകരണം ചെയ്യ്തു, നാദിര്ഷ തന്റെ ഇൻസ്റാഗ്രാമിലൂടെ ചിത്രത്തിന്റെ പൂജ ചിത്രങ്ങൾ എല്ലാം തന്നെ പങ്കവെച്ചു, സംഭവം നടന്ന രാത്രിയിൽ എന്ന് ടൈറ്റിലോടെ ആണ് ഈ ചിത്രങ്ങൾ പങ്കുവെച്ചതും. സംവിധയകാൻ എന്ന നിലയിൽ നാദിർഷായുടെ ആറാമത്തെ ചിത്രമാണ് ഇത്.

പൂജ വേദിയിൽ സിനിമ ലോകത്തെ പ്രഗത്ഭരും പങ്കെടുത്തു. ഉദയകൃഷ്ണൻ, ദിലീപ്, സുരേഷ് കുമാർ, ലാൽ, ഹരിശ്രീ അശോകൻ, ബി ഉണ്ണി കൃഷ്ണൻ, ഷാഫി, നമിത പ്രമോദ്, രമേശ് പിഷാരടി, ബിബിൻ ജോർജ് തുടങ്ങിയവരാണ് പങ്കെടുത്തത്, ഹൈഷം അബ്‌ദുൽ വഹാബ് ആണ് ഈ ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്, ‘ഹൃദയ’ത്തിനു ശേഷമുള്ള  സംഗീത നിർവഹണം ആണ് ഹെഷം  അബ്ദുൾ  വഹാബിന്റെ. ദീപക് ഡി മേനോൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത്.