Categories: Film News

ഇതൊന്നും എനിക്കൊരു വിഷയമൊന്നും അല്ല; മാസ് ഡയലോഗുമായി രഞ്ജിത്ത്

ഐഎഫ്എഫ്‌കെയുടെ സമാപന ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന് കാണികളുടെ കൂവൽ.ഐഎഫ്എഫ്‌കെയുടെ സമാപന വേദിയിൽ പ്രസംഗത്തിന് രഞ്ജിത്ത് എത്തിയപ്പോഴായിരുന്നു ഒരുപറ്റം കാണികൾ കൂവിയത്.’അത് സ്വാഗത വചനമാണോ കൂവൽ ആണോ എന്ന് എനിക്ക് മനസിലായില്ലെന്ന് രഞ്ജിത്ത് പറഞ്ഞു.


തിരുവനന്തപുരത്ത് നിന്നുള്ള എന്റെ സുഹൃത്ത് ഒരു മാധ്യമപ്രവർത്തകൻ ഇന്ന് എന്നെ വിളിച്ച് പറഞ്ഞു ഞാൻ സമാപന വേദിയിൽ സംസാരിക്കാൻ വരുമ്പോൾ കൂവാൻ ഒരു ഗ്രൂപ് തീരുമാനിച്ചിട്ടുണ്ടെന്ന്. ഞാൻ പറഞ്ഞു നല്ല കാര്യമാണ് കൂവി തെളിയുക തന്നെ വേണമെന്ന്.ഈ ചടങ്ങിൽ ഞാൻ വന്നത് എൻറെ ഭാര്യയുമായിട്ടാണെന്നും ഭർത്താവിനെ കൂവുന്ന ഒരു വേദിയിലേക്ക് സാക്ഷിയാകാൻ വരുന്ന ഭാര്യയോട് നമുക്കിത് ഒരുമിച്ച് ആസ്വദിക്കാമെന്നാണ് ഞാൻ പറഞ്ഞത്.

ഈ കൂവൽ ഒന്നും എനിക്ക് പുത്തിരി അല്ലെന്നും 1996ൽ എസ്എഫ്‌ഐ യിൽ തുടങ്ങിയതാണ് എന്റെ ജീവിതം. അതുകൊണ്ട് ഇതൊന്നും തനിക്കൊരുരു വിഷയമല്ല അതിനാൽ ആരും ശ്രമിച്ച് പരാജയപ്പെടുകയും വേണ്ടെന്നും രഞ്ജിത്ത് പറഞ്ഞു.പിന്നെ മമ്മൂട്ടിയുടെ നൻ പകൽ മയക്കം എന്ന സിനിമയ്ക്ക് ടിക്കറ്റ് കിട്ടാത്തതിന്റെ പേരിൽ ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞുവെന്ന് കേട്ടിരുന്നു. മമ്മൂട്ടി അഭിനയിച്ച ഈ സിനിമ തിയേറ്ററിൽ വരും അപ്പോൾ എത്ര പേര് കാണാൻ വരുമെന്നുള്ളത് നമ്മുക്ക് നോക്കാമെന്നും രഞ്ജിത്ത് പറഞ്ഞു.

 

 

Aiswarya Aishu