Categories: Film News

രാത്രികാലങ്ങളിൽ ഫിലോമിന ചേച്ചിക്ക് രണ്ടെണ്ണം അടിക്കണം! ആ സംഭവത്തെ കുറിച്ച് സിദ്ധിഖ്

മലയാള സിനിമയിൽ ഏതു വേഷവും നിഷ്പ്രയാസം ചെയ്യുന്ന ഒരു നടി തന്നെ ആയിരുന്നു ഫിലോമിന, താരത്തിന്റെ ‘ഗോഡ് ഫാദറി’ലെ ആനപ്പാറ അച്ചമ്മ ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന കഥപാത്രങ്ങളിൽ ഒന്നാണ്, ഇപ്പോൾ നടിയെ കുറിച്ച് സംവിധായകൻ സിദ്ദിഖ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഫിലോമിനയുടെ ഒരു രസകരമായ സന്ദർഭം ആണ് സിദ്ധിഖ് ചൂണ്ടി കാട്ടുന്നത്,

ഫിലോമിന ചേച്ചിക്ക് രാത്രി ആയാൽ  രണ്ടെണ്ണം അടിക്കണം അത് സർവ്വസാധാരണമാണ്, ഒരിക്കൽ താനും ക്യാമറാമാൻ വേണുംവും കൂടി  ഷൂട്ടിങ് കഴിഞ്ഞു പോകുമ്പോൾ വഴിയിൽ ഫിലോമിന ചേച്ചിയുടെ കാർ നിർത്തിയിട്ടിരിക്കുന്നു, ഞങ്ങൾ ചെന്ന് കാര്യം തിരക്കി, എന്നാൽ ഒരു സാധനം വാങ്ങിക്കാൻ ആണെന്ന് പറഞ്ഞു എന്നാൽ എന്ത് സാധനമെന്നു ഞങ്ങൾ ആലോചിച്ചു തിരിച്ചു പോയി

പിറ്റേദിവസം ഷൂട്ടിംഗ് ലൊക്കേഷനിൽ ചേച്ചി വന്നപ്പോൾ ഞങ്ങൾ കാര്യം തിരക്കി,അതിനെ ചേച്ചി പറഞ്ഞതിങ്ങനെ , എന്റെ കൈയിലെ പേഴ്സിൽ പൈസ ഉണ്ടായിരുന്നു അതുകൊണ്ടാണ് ഡ്രൈവറോട് ലിക്കർ ഷോപ്പിന്റെ അവിടെ വണ്ടി നിർത്താൻ പറഞ്ഞത്, എന്നാൽ സാധനം വാങ്ങിച്ചപ്പോൾ ആണ് തന്റെ കൈയിലെ പേഴ്‌സ് കാണുന്നില്ല എന്ന് മനസിലായത്, അതോടു തനിക്കു വലിയ നാണക്കേട് ആയി, ആ കാര്യം നിങ്ങളോടു പറയാൻ ഒരുലജ്ജാ എന്നും നടി പറഞ്ഞു എന്ന് സംവിധായകൻ സിദ്ധിഖ് പറയുന്നു,

Suji