മമ്മുക്ക അന്ന് എന്തേലും പറഞ്ഞിരുന്നെങ്കില്‍ തീര്‍ന്നേനേം, വെളിപ്പെടുത്തലുമായി ദിവ്യ ഉണ്ണി

Follow Us :

ബാലതാരമായി സിനിമയിലേക്കെത്തിയ നടിയാണ് ദിവ്യ ഉണ്ണി. പിന്നീട് നായികാനിരയിലേക്ക് ഉയര്‍ന്ന ദിവ്യ ഉണ്ണി മുന്‍നിര നായികമാര്‍ക്കൊപ്പമെല്ലാം അഭിനയിച്ചിരുന്നു. അഭിനയത്തിന് പുറമെ നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് താരം. കുട്ടിക്കാലം തൊട്ടേ ഡാന്‍സില്‍ താല്‍പര്യമുള്ള ദിവ്യ നിരവധി വേദികളില്‍ എത്തിയിട്ടുണ്ട്. അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുന്നുണ്ടെങ്കിലും നൃത്തം ഇപ്പോഴും തുടരുന്നുണ്ട് ഈ താരം. ഇപ്പോഴിതാ തനിക്കുണ്ടായ ഒരു അബദ്ധത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം.

ദിവ്യഉണ്ണിയുടെ വാക്കുകള്‍-
മറവത്തൂര്‍ കനവ് എന്ന ചിത്രത്തിന്റെ സമയത്താണ് മമ്മൂട്ടിയ്ക്ക് ഒരു പുരസ്‌കാരം ലഭിച്ചത്. അന്ന് നടന്ന ഒരു പരിപാടിയില്‍ ഞാനാണ് ഹോസ്റ്റായി നിന്നത്. മമ്മൂട്ടിയെ പോലൊരാള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഒരുപാട് വിശിഷ്ടാഥിതികള്‍ ഉണ്ട്. ഓരോരുത്തരെയും സ്വഗാതം ചെയ്യുന്നത് എല്ലാം എഴുതി പഠിച്ചാണ് ഞാന്‍ സംസാരിയ്ക്കുന്നത്. അവസാനം മമ്മൂട്ടിയെ മറുപടി പ്രസംഗത്തിന് വിളിക്കുന്നതിന് പകരം, ഞാന്‍ നന്ദി പറയാന്‍ ഇന്നയാളെ ക്ഷണിക്കുന്നു എന്ന് പറഞ്ഞ് സ്റ്റേജില്‍ നിന്നും പോയി.

divya-unni1

അപ്പോള്‍ സംഘാടകര്‍ വന്ന്, ‘എന്താണ് ദിവ്യ, മമ്മൂക്കയെ മറുപടി പ്രസംഗത്തിന് വിളിക്കണ്ടേ. മമ്മൂട്ടിയുടെ മറുപടി പ്രസംഗത്തിന് ശേഷമാണ് നന്ദി പറച്ചില്‍’ എന്ന് വന്ന് പറഞ്ഞു. ഞാന്‍ വേഗം സ്റ്റേജില്‍ കയറി, ഒരു അബന്ധം ആര്‍ക്കാണ് പറ്റാത്തത് എന്ന് പറഞ്ഞ് മമ്മൂക്കയെ മറുപടി പ്രസംഗത്തിനായി വിളിച്ചു. ഭാഗ്യം അന്ന് മമ്മൂക്ക ഒന്നും പറഞ്ഞില്ല. എന്തേലും പറഞ്ഞെങ്കില്‍ ഞാന്‍ തീര്‍ന്നേനെ