പണം വാങ്ങിച്ചിട്ട് ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല, എനിക്ക് മോശം സ്വഭാവവും ഇല്ല!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് കൃഷ്ണകുമാറിന്റേത്, അഞ്ചു പെണ്ണുങ്ങളും താനും എന്ന് പറഞ്ഞാണ് കൃഷ്ണൻകുമാർ തന്റെ കുടുംബത്തെ എല്ലാവര്ക്കും പരിചയപ്പെടുത്തുക. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ വാർത്തകൾ അറിയുവാൻ എല്ലാവര്ക്കും വളരെ ഇഷ്ട്ടമാണ്, അതുപോലെ തന്നെ കൃഷ്ണകുമാറിന്റെ മക്കളെയും എല്ലാവര്ക്കും വളരെ ഇഷ്ട്ട്ടമാണ്, നാല് പെൺകുട്ടികൾ ആണ് കൃഷ്ണകുമാറിന്. തന്റെ വീട്ടിലെ രസകരമായ അനുഭവങ്ങൾ എല്ലാം തന്നെ കൃഷ്ണകുമാർ പങ്കു വെക്കാറുണ്ട്. മൂത്ത മകള്‍ അഹാന സിനിമയില്‍ സജീവമാണ്.ഇപ്പോഴിതാ തനിക്കെതിരെ വന്ന ഒരു ആരോപണത്തിനെതിരെ പ്രതികരിക്കുകയാണ് കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണ.

ഒരു പേജിന്റെ പ്രമോഷന് വേണ്ടി അവരുമായി കൊളാബോറേറ്റ് ചെയ്തിട്ട് അവരിൽ നിന്ന് പണം വാങ്ങിയെന്നും എന്നാൽ പേജിന്റെ റീച് കൂട്ടാനായി ദിയ ഒന്നും ചെയ്തില്ല എന്നും തുക കൈപറ്റിയിട്ട് അവരുടെ ചാറ്റ് പോലും ദിയ ഓപ്പൺ ചെയ്തില്ല എന്നാണു പേജുകാർ ആരോപിച്ചത്. ഇപ്പോൾ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് ദിയ. രണ്ടുമാസം മുൻപാണ് ഞാൻ ഒരു പേജുമായി എഗ്രിമെന്റ് തുടങ്ങിയത്. രണ്ടു വര്ഷം മുൻപ് ഞാൻ കാരണം അവരുടെ പേജിനു ഭയങ്കര റീച്ച് കിട്ടിയിരുന്നു. ഇപ്പോൾ അത്തരത്തിൽ വീണ്ടും പേജിനെ പ്രമോട്ട് ചെയ്യണം എന്നും ആവിശ്യപെട്ടാണ് അവർ എത്തിയത്. ഞാൻ എന്റെ ശമ്പളം എത്ര വേണമെന്ന് അവരോട് പറഞ്ഞു. കാരണം ഇതാണ് എന്റെ ജോലി. ഞാൻ ചെയ്യുന്ന ജോലിക്ക് എനിക്ക് കൂലി വേണം. എന്നാൽ അവർ പറഞ്ഞു റേറ്റ് കൂടുതൽ ആണെന്ന്. ഒരുവിൽ ഇൻസ്റ്റാൾമെന്റ് ബേസിൽ പറഞ്ഞ തുക തരാം എന്നും അവർ സമ്മതിച്ചു.

പലതവണയായി അവർ പറഞ്ഞ തുക എനിക്ക് തന്നു. എന്നാൽ അവർ വിചാരിച്ചത് പോലെയുള്ള റീച് പേജിന് കിട്ടിയില്ല എന്നത് സത്യം ആണ്. എന്നാൽ അത് എന്റെ തെറ്റല്ല. ഞാൻ ചെയ്യണ്ട ജോലി കൃത്യമായി ചെയ്തിട്ടുണ്ട്. എന്നാൽ ഇത് പുറത്ത് വന്നത് ഞാൻ പണം വാങ്ങിയിട്ട് പറഞ്ഞ ജോലി ചെയ്തില്ല എന്നാണ്. ഇതിനിടയിൽ ഈ പേജുമായി ബന്ധമുള്ള ഒരാൾ എന്നെയും എന്റെ കുടുംബത്തെയും റിലേഷന്ഷിപ്പിനെയും ആക്ഷേപിച്ച് കൊണ്ട് എത്തിയിരുന്നു. ഞാൻ ആരുടേയും പണം തട്ടിയെടുത്തിട്ടില്ല. വാങ്ങിക്കുന്ന പണത്തിനുള്ള ജോലി ഞാൻ ചെയ്യും. അത് ഇനി ആർക്കാണെങ്കിലും. എനിക്ക് ആരെയും പറ്റിച്ചും വെട്ടിച്ചും ജോലി ചെയ്യാതെ ഇരുന്നും പണം നേടേണ്ട കാര്യം ഇല്ല എന്നും ദിയ പറഞ്ഞു.

Sreekumar

Recent Posts

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

7 mins ago

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago