വീട്ടിലെ പുതിയ സന്തോഷ വാർത്ത പങ്കുവെച്ച് അഹാന, ആശംസകളുമായി ആരാധകരും! - മലയാളം ന്യൂസ് പോർട്ടൽ
Film News

വീട്ടിലെ പുതിയ സന്തോഷ വാർത്ത പങ്കുവെച്ച് അഹാന, ആശംസകളുമായി ആരാധകരും!

മലയാള സിനിമയിൽ നിരവധി ആരാധകർ ഉള്ള താരമാണ് അഹാന. തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ കൂടി മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് അഹാന. നടൻ കൃഷ്ണകുമാറിന്റെ മകൾ ആയ അഹാനയ്ക്ക് മികച്ച സ്വീകാര്യതയാണ് ആരാധകർ നൽകിയ. ടോവിനോ തോമസ് നായകനായ ലൂക്കയിൽ നായികയായി എത്തിയത് അഹാന ആയിരുന്നു. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന്  ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. ഇന്ന് മലയാളത്തിലെ യുവനടിമാരുടെ ഇടയിൽ സ്ഥാനം നേടിയിരിക്കുകയാണ് അഹാന. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെയും തന്റെ കുടുംബത്തിന്റെയും വിശേഷങ്ങൾ മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇവയ്‌ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നതും. ഇപ്പോൾ അത്തരത്തിൽ ഒരു വിശേഷം പങ്കുവെച്ചിരിക്കുകയാണ് അഹാന.ahaana

തന്റെ രണ്ടാമത്തെ സഹോദരി ദിയയുടെ പിറന്നാൾ ആണ് ഇന്ന്. അഹാനയാണ് ആദ്യം സഹോദരിക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് കൊണ്ട് ഏത്തിയത്. ‘ഞങ്ങൾ കുട്ടികളായിരുന്നപ്പോൾ (ഈ ചിത്രത്തിലുള്ള പ്രായത്തിൽ) ഞാൻ ടോമും ദിയ ജെറിയുമായിരുന്നു എന്ന് അച്ഛനുമമ്മയും എപ്പോഴും പറയും. കാരണം, ടോം കൂട്ടത്തിൽ വലുതും വികൃതിയും ജെറി ചെറുതും ക്യൂട്ടുമായിരുന്നു. അതുകൊണ്ടുതന്നെ ടോം ആൻഡ് ജെറി കാണുമ്പോൾ എനിക്കെപ്പോഴും പരാജിതയെപ്പോലെ തോന്നും. കാരണം സ്വാഭാവികമായും എപ്പിസോഡിന്റെ അവസാനത്തിൽ ജെറി എപ്പോഴും ഓവർ സ്മാർട്ടായി ടോമിനെ മറികടക്കും. ഈ ലോകത്തിലേക്ക് വച്ചുതന്നെ, ടോം ആൻഡ് ജെറി കാണുമ്പോൾ കരഞ്ഞ ഒരേ ഒരു കുട്ടി ഞാനാകും. ജെറിക്ക് ജന്മദിനാശംസകൾ’ എന്നാണ് ദിയയ്ക് ഒപ്പമുള്ള ഒരു കുട്ടിക്കാല ചിത്രം പങ്കുവെച്ചുകൊണ്ട് അഹാന കുറിച്ചത്.

നിരവധി പേരാണ് ദിയയ്ക്ക് ആശംസകൾ അറിയിച്ച് കൊണ്ട് എത്തുന്നത്. കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ ദിയ ഒഴികെ മറ്റ് മൂന്ന് പെൺമക്കളും ഇതിനോടകം തന്നെ സിനിമയിൽ അഭിനയിച്ച് കഴിഞ്ഞു. ദിയയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകരും.

Join Our WhatsApp Group

Trending

To Top
Don`t copy text!