അഹാനയ്ക്ക് മുൻപ് ദിയയുടെ വിവാഹമോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് കൃഷ്ണകുമാറിന്റേത്, അഞ്ചു പെണ്ണുങ്ങളും താനും എന്ന് പറഞ്ഞാണ് കൃഷ്ണൻകുമാർ തന്റെ കുടുംബത്തെ എല്ലാവര്ക്കും പരിചയപ്പെടുത്തുക. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ വാർത്തകൾ അറിയുവാൻ എല്ലാവര്ക്കും വളരെ ഇഷ്ട്ടമാണ്, അതുപോലെ തന്നെ കൃഷ്ണകുമാറിന്റെ മക്കളെയും എല്ലാവര്ക്കും വളരെ ഇഷ്ട്ട്ടമാണ്, നാല് പെൺകുട്ടികൾ ആണ് കൃഷ്ണകുമാറിന്. തന്റെ വീട്ടിലെ രസകരമായ അനുഭവങ്ങൾ എല്ലാം തന്നെ കൃഷ്ണകുമാർ പങ്കു വെക്കാറുണ്ട്. മൂത്ത മകള്‍ അഹാന സിനിമയില്‍ സജീവമാണ്.

കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയയും ആരാധകർക്കിടയിൽ വളറെ ശ്രദ്ധേയം ആണ്. താരത്തിന്റെ യൂട്യൂബ് ചാനലിനും ആരാധകർ ഏറെയാണ്. ഓസി ടാക്കീസ് എന്ന പേരിലാണ് താരം യൂട്യൂബ് ചാനൽ നടത്തുന്നത്. ലോക്ക് ഡൗൺ കാലത്ത് വീട്ടിലെ വിശേഷങ്ങളും സുഹൃത്തായ വൈഷ്‌ണവുമൊത്തുള്ള ഡാൻസ് വീഡിയോകളുമെല്ലാം ദിയ പങ്കുവെച്ചിരുന്നു. വൈഷ്ണവ് ദിയയുടെ വീഡിയോകളിൽ സ്ഥിരം സാനിദ്യം ആയപ്പോൾ അത് ആരാണെന്നു അറിയാനുള്ള താൽപ്പര്യവും ആരാധകർക്ക് കൂടി. ഒടുവിൽ ഇരുവരും പ്രണയത്തിൽ ആണെന്ന് ആരാധകർ തന്നെ ഉറപ്പിക്കുകയും ചെയ്തു. ഈ കഴിഞ്ഞ ദീപാവലിക്ക് ദിയയും വൈഷ്ണവും ഒത്തുള്ള ഡാന്‍സ് കവർ വീഡിയോ വൈറലായിരുന്നു. വലിയ സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിച്ചത്.

ഇപ്പോഴിതാ വൈഷ്ണവ് പങ്കുവെച്ച ചിത്രങ്ങൾ ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഈ ദിവസങ്ങളിൽ ഉദയവും അസ്തമയുമൊക്കെ ഈ മുഖമാണ് കാണുന്നതെന്നാണ് വൈഷ്ണവ് ദിയക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചത്. ഇതോടെ ഇരുവരും തമ്മിൽ കടുത്ത പ്രണയത്തിൽ ആണെന്ന് ആരാധകർ ഉറപ്പിക്കുകയും ചെയ്തു. വിവാഹം ഉടൻ പ്രതീക്ഷിക്കാമോ, വിവാഹം എന്നാണ് തുടങ്ങിയ കമെന്റുകളും ഇവരുടെ ചിത്രത്തിന് ലഭിക്കുന്നുണ്ട്.

22 വയസ്സുകാരിയായ ദിയ മാത്രമാണ് കൃഷ്ണകുമാറിന്റെ മക്കളുടെ കൂട്ടത്തിൽ ഇനി സിനിമയിൽ അഭിനയിക്കാൻ ഉള്ളത്. ബാക്കി മൂന്ന് പേരും അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തി. ദിയയും ഉടൻ സിനിമയിൽ എത്തുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

Sreekumar R