പണം മുടക്കുവാൻ വയ്യെങ്കില്‍ സഹതപിക്കേണ്ട ; പൊട്ടിത്തെറിച്ച് സന്തോഷ് പണ്ഡിറ്റ്

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്.താരത്തിന്റെ പുതിയ ചിത്രം ആതിരയുടെ മകള്‍ അഞ്ജലി ഓണ്‍ലൈനില്‍ റിലീസ് ആയിരിക്കുകയാണ്. 5 ലക്ഷം രൂപയാണ് ചിത്രത്തിൻറെ ബഡ്‌ജറ്റ്‌. ഇത് ചൂണ്ടിക്കാട്ടി വിമര്‍ശിച്ച ഒരാള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ സന്തോഷ് പണ്ഡിറ്റ്. നിങ്ങള്‍ക്ക് പണം മുടക്കുവാൻ വയ്യെങ്കില്‍ സഹതപിക്കേണ്ട എന്നും യഥാര്‍ത്ഥത്തില്‍ തൻ്റെ എല്ലാ സിനിമകളുടെയും ക്രെഡിറ്റ് സന്തോഷ് പണ്ഡിറ്റ്ന് അല്ലായെന്നും അതിനു പിന്നില്‍ നിസ്വാര്‍ത്ഥമായി കൂടെ നിന്നു ചെയ്തു തന്ന താരങ്ങള്‍ക്കും, മറ്റു കൂട്ടുകാര്‍ക്കും, നാട്ടുകാര്‍ക്കും അവകാശപ്പെട്ടതാണെന്നും താരം പറയുന്നു. സോഷ്യൽ മീഡിയ അകൗണ്ടിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് തന്റെ മറുപടി കുറിച്ചിരിക്കുന്നത്.  Comment ബോക്‌സില്‍ വന്ന എൻ്റെ ഒരു വിമര്‍ശകൻ്റെ ചോദ്യത്തിനുള്ള മറുപടി.. വിമര്‍ശകൻ്റെ ചോദ്യം… ‘ഹും.. 5 ലക്ഷം ബജറ്റില്‍ ഇതിലും എത്രയോ ബെറ്റര്‍ ആയി 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ ചെയ്യാം.. നിങ്ങളത് ചെയ്യുന്നില്ല.. ഇവിടെ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ ഇതിലും കുറഞ്ഞ ബഡ്ജറ്റില്‍ ഇതിലും technical perfection നോടെ എത്രയോ സിനിമകള്‍ ചെയ്യുന്നു.. അതൊക്കെ പണ്ഡിറ്റ് കണ്ട് പഠിക്കണം. വിമര്‍ശിക്കുന്ന ആളുകള്‍ നിങ്ങളോടുള്ള അസൂയ കൊണ്ട് ആണ് അങ്ങനെ പറയുന്നത് എന്ന് ധരിക്കരുത്. ബാഹുബലി, RRR , jailer എന്നീ സിനിമകള്‍ പോലെ താങ്കളുടെ cinemaകളും സൂപ്പര്‍ ആകണം എന്നും, അവയെല്ലാം theatreൽ വന്നു വൻ വിജയം ആകണം എന്നും ആഗ്രഹിച്ചിട്ടാണ് വിമര്‍ശിക്കുന്നത്. അല്ലാതെ നിങ്ങളോടുള്ള ഇഷ്ട്ട കുറവ് കൊണ്ടല്ല.എന്നു നിങ്ങള്‍ മനസ്സില്‍ ആക്കണം. എന്നതായിരുന്നു വിമർശകന്റെ ചോദ്യം.പണ്ഡിറ്റിൻ്റെ ഉത്തരമെന്തെന്ന് നോക്കാം’പക്ഷേ വെറും 5 ലക്ഷം രൂപാ ബജറ്റില്‍ ഇത്രക്ക് technical perfection പ്രതീക്ഷിച്ചാല്‍ മതി… എല്ലാവരും പുതിയ താരങ്ങള്‍, അവര്‍ തന്നെ ഡബ്ബ് ചെയ്യുന്നു, ക്യാമറയുടെ പിന്നില്‍ assistants ഇല്ല , ലോഡ്ജ് സംവിധാനം ഞാൻ നല്‍കാത്തതിനാല്‍ ഭൂരിഭാഗം പേരും രാവിലെ അവരുടെ വീട്ടില്‍ നിന്നും വരുന്നു.. മതിയായ വാഹന സംവിധാനം ഞാൻ നല്‍കാത്തതിനാല്‍ അവരെല്ലാം കഷ്ടപ്പെട്ട് സെറ്റില്‍ വരുന്നു.. അവരുടെ സ്വന്തം വസ്ത്രങ്ങള്‍ ആണ് ഉപയോഗിക്കുന്നത്.. ഇതെല്ലാം യഥാര്‍ത്ഥത്തില്‍ നിര്‍മാതാവായ ഞാൻ ആണ് നല്‍കേണ്ടത്.. ബജറ്റ് കുറവായതിനാല്‍ ഒരുപാട് കഷ്ടപ്പെട്ട് ആണ് ഇതില്‍ ഞാൻ അടക്കം എല്ലാവരും അഭിനയിക്കുന്നത്.. എത്രയോ പേര് സൗജന്യമായി അവരുടെ വീട്, ഓഫീസ്, ഹാള്‍, പാര്‍ക്, ഹോസ്പിറ്റല്‍, വാഹനങ്ങള്‍ etc തന്നത് കൊണ്ടും, കൂടെ അഭിനയിച്ച ആളുകള്‍ ഇത്രയും പരിമിതികള്‍ ഉള്‍കൊണ്ട് എൻ്റെ കൂടെ കട്ടക്ക് നിന്നത് കൊണ്ട് മാത്രമാണ് എനിക്ക് ഇത്രയും സിനിമകള്‍ ഇത്രയും കുഞ്ഞു ബജറ്റില്‍ ഇതുപോലെ ചെയ്ത് പുറത്ത് ഇറക്കുവാൻ പറ്റിയത്.. യഥാര്‍ത്ഥത്തില്‍ എൻ്റെ എല്ലാ സിനിമകളുടെയും ക്രെഡിറ്റ് സന്തോഷ് പണ്ഡിറ്റ്ന് അല്ലാ , അതിനു പിന്നില്‍ നിസ്വാര്‍ത്ഥമായി കൂടെ നിന്നു full support ചെയ്തു തന്ന താരങ്ങള്‍ക്കും, മറ്റു കൂട്ടുകാര്‍ക്കും, നാട്ടുകാര്‍ക്കും അവകാശപ്പെട്ടതാണ്..

നമ്മുടെ ഭൂരിഭാഗം വീഡിയോസ് നല്ല വ്യൂവേഴ്സ് സോഷ്യൽമീഡിയ യില്‍ ഉണ്ടായിട്ടും ഉണ്ടു.. വിശ്വാസം ഇല്ലെങ്കില്‍ ഈ 12 വര്‍ഷമായി ഞാൻ upload ചെയ്ത 500+ videos viewers നോക്കുക.. എത്രയോ കോടികള്‍ മുടക്കിയ സിനിമകളുടെ വീഡിയോ ഇത്രയും വ്യൂവേഴ്സ് വന്നത് നിങ്ങള്‍ എത്ര തവണ കണ്ട് ? വിമര്‍ശകര്‍ ആരും സഹതപിച്ചിട്ട് കാര്യമില്ല.. പണം മുടക്കി സിനിമ നിര്‍മിക്കുവാൻ തയ്യാറാണോ, എങ്കില്‍ ഞാൻ കൂടുതല്‍ മികച്ച രീതിയില്‍ ചെയ്യാം.. നിങ്ങള്‍ക്ക് പണം മുടക്കുവാൻ വയ്യെങ്കില്‍ സഹതപിക്കേണ്ട.. കാരണം സഹായിക്കുവാൻ കഴിയാത്തവര്‍ സഹതപിക്കുവാൻ പാടില്ല. ഇത് 5 ലക്ഷത്തിന് ചെയ്ത സിനിമയാണ് എന്നു ആദ്യം തന്നെ എഴുതി കാണിക്കുന്നുണ്ട്.. എന്നിട്ടും ബാഹുബലിയുമായി താരതമ്യം ചെയ്ത ആളുകള്‍ അല്ലേ യഥാര്‍ഥ വിഡ്ഢികള്‍? എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. നന്ദി. ഞാൻ ആരെയും എൻ്റെ ഒരു വീഡിയോയും കാണുവാൻ നിര്‍ബന്ധിക്കുന്നില്ല.. ഇത് കാണുവാൻ താല്‍പര്യം ഇല്ലാത്തവര്‍ക്ക് ആംഫോൾലോ ചെയ്തു പോകാമല്ലോ … ഈ ബജറ്റില്‍ ഇത്രയും ചെയ്യുന്നത് തന്നെ എൻ്റെ മാക്സിമം ആണ്..എൻ്റെ പുതിയ സിനിമ. ആതിരയുടെ മകള്‍ അഞ്ജലി’ ഓണ്‍ലൈൻ റിലീസ് ആയിട്ടുണ്ട്.. സമയം കിട്ടുമ്പോള്‍ കണ്ടിട്ട് വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക.. നന്ദി എന്നും സന്തോഷ് പണ്ഡിറ്റ് കുറിക്കുന്നു.

Sreekumar R