വണ്‍ മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള റോബിന്‍ ഫോളോവ് ചെയ്യുന്നത് ഈ ഒരാളെ മാത്രം!

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലൂടെ പ്രശസ്തി നേടിയ വ്യക്തിയാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. നിയമ ലംഘനം നടത്തി പാതി വഴിയില്‍ വെച്ച് ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ടു എങ്കിലും വലിയൊരു ഫാന്‍ ബേസ് സൃഷ്ടിച്ചെടുക്കാന്‍ റോബിന് സാധിച്ചു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ പേജുകളില്‍ അടക്കം റോബിന് ആരാധകര്‍ ഇരട്ടി ആയിരിക്കുകയാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് റോബിന് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വണ്‍ മില്യണ്‍ ഫോളോവേഴ്‌സ് ആയത്

ഈ സന്തോഷം റോബിനും അദ്ദേഹത്തിന്റെ ഫാന്‍സും ആഘോഷമാക്കി മാറ്റിയിരുന്നു. സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ ഇത്രയധികം ഫോളോവേഴ്‌സ് ഉള്ള വ്യക്തി മറ്റൊരാളേയും ഫോളോ ചെയ്യുന്നില്ല എന്നത് ശ്രദ്ധേയമായ കാര്യം ആയിരുന്നു. എന്നാലിപ്പോഴിതാ റോബിന്‍ ഒരാളെ ഫോളോ ചെയ്യാന്‍ തുടങ്ങിയിരിക്കുകയാണ്.

അത് മറ്റാരേയും അല്ല.. ദില്‍ഷയെ തന്നെയാണ്. ബിഗ്ഗ് ബോസ്സ് സീസണ്‍ ഫോറിന്റെ ലേഡി വിന്നര്‍ ആയ ദില്‍ഷയെ യാത്ര അയക്കാന്‍ കഴിഞ്ഞ ദിവസം റോബിനും മുംബൈ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നിരുന്നു.

പരസ്പരം ബിഗ്ഗ് ബോസ്സ് കപ്പുമായി ഇരുവരും ഫോട്ടോകള്‍ എടുത്തതും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ദില്‍ഷയുടെ കുടുംബവുമായി റോബിന്‍ സൗഹൃദ സംഭാഷണവും നടത്തി എല്ലാവരും ചേര്‍ന്ന് ഫോട്ടോയും എടുത്തിരുന്നു.

ആ സമയത്ത് ദില്‍ഷയുടെ മുന്നില്‍ വെച്ച് തന്നെയാണ് റോബിന്‍ ദില്‍ഷയെ തന്റെ ഇന്‍സ്റ്റഗ്രാം വഴി ഫോളോ ചെയ്യട്ടെ എന്ന് ചോദിച്ചത്. നിങ്ങള്‍ എന്നെ മാത്രമല്ല ഇഷ്ടമുള്ളവരെയൊക്കെ ഫോളോ ചെയ്യൂ എന്നായിരുന്നു ദില്‍ഷയുടെ മറുപടി, ഉടനെ ദില്‍ഷയുടെ മുന്നില്‍ വെച്ച് റോബിന്‍ ദില്‍ഷയ്ക്ക് ഫോളോവ് റിക്വസ്റ്റ് അയക്കുകയും ചെയ്തു. അതേസമയം, തിരിച്ച് ഫോളോ ചെയ്യുന്നില്ലേ എന്ന് എല്ലാവരും ചേര്‍ന്ന് ചോദിച്ചപ്പോള്‍ വീട്ടില്‍ പോയിട്ട് എല്ലാം ചെയ്താല്‍ പോരെ എന്നായിരുന്നു ദില്‍ഷയുടെ മറുപടി. അതേസമയം, ദില്‍റോബ് ഫാന്‍സിന്റെ വലിയൊരു സ്വപ്‌നം

തന്നെയാണ് ദില്‍ഷ – റോബിന്‍ വിവാഹം. ഇപ്പോഴും റോബിന്റെ സുഹൃത്ത് മാത്രമാണെന്ന് ആവര്‍ത്തിച്ച് പറയുന്ന ദില്‍ഷ വീട്ടുകാരുമായി ആലോചിച്ച് എന്ത് തീരുമാനം എടുക്കും എന്ന് അറിയാനാണ് ആരാധകര്‍ അടക്കം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

Sreekumar

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago