ബിഗ് ബോസ് ഷോയ്ക്ക് തിരശ്ശീല വീണെങ്കിലും ഷോയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുകയാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം വിവാദമായ തന്റെ വീഡിയോയ്ക്കുള്ള വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഡോക്ടര്‍ റോബിന് രാധാകൃഷ്ണന്. തനിക്ക് തെറ്റ് പറ്റിപ്പോയി എന്നാണ് ആ വീഡോയയെ കുറിച്ച് ഇപ്പോള്‍ ഡോക്ടര്‍ പറയുന്നത്. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് പറഞ്ഞത്.
താന്‍ ഇറങ്ങിയ ശേഷം ബ്ലെസ്സ്ലി ബിഗ്ഗ് ബോസ്സ് വീട്ടില്‍ ചെറ്റത്തരം കാണിച്ചു എന്നും ബ്ലെസ്സ്ലിയുടെ അടുത്ത് ദില്‍ഷ ഒട്ടും കംഫര്‍ട്ട് അല്ലെന്നും.. പുറത്ത് ആയിരുന്നെങ്കില്‍ ബ്ലെസ്സ്ലിയുടെ മൂക്ക് അടിച്ച് പൊളിക്കുമെന്നും റോബിന് പറഞ്ഞിരുന്നു, എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞ് പോയി.. തെറ്റ് പറ്റിപ്പോയി എന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് റോബിന് ഇപ്പോള്‍. തെറ്റിനെ ഇനി ന്യായീകരിക്കുന്നില്ല. താന്‍ പെട്ടെന്ന് ദേഷ്യപ്പെടുന്ന ഒരു വ്യക്തിയാണ്. അതുകൊണ്ട് തന്നെയാണ് പാതിവഴിയില്‍ വെച്ച് ബിഗ് ബോസ് ഷോയില്‍ നിന്ന് ഔട്ടായതും..
ഇത് ആദ്യമായല്ല താന്‍ ഇത്ര രോഷാകുലനായി വിഷയങ്ങളില്‍ പ്രതികരിക്കുന്നത് എന്നും.. പ്രശസ്തി നേടുന്നതിന് മുന്‍പും പല വിഷയങ്ങളില്‍ ഇതേ രീതിയില്‍ പ്രതികരിച്ചിട്ടുണ്ടെന്നും റോബിന് പറയുന്നു. മുന്‍പ് ഒരു ഡോക്ടറെ കുറേപ്പേര് ചേര്‍ന്ന് ആക്രമിച്ച വിഷയത്തില്‍ ഇതേ രീതിയില്‍ താന്‍ പ്രതികരിച്ചിരുന്നു.. ഇപ്പോള്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്ന ദില്‍ഷ എന്ന വ്യക്തിയെ കുറിച്ച് പുറത്ത് വലിയ തോതില്‍ ഡീഗ്രേഡിംഗ് നടക്കുന്നത് കണ്ട് സഹിക്കവയ്യാതെയാണ് താന്‍ കഴിഞ്ഞ ദിവസം ആ
വീഡിയോ വഴി അങ്ങനെ പ്രതികരിച്ച്. പക്ഷേ അത് വലിയ രീതിയില്‍ വിവാദമായി.. തന്നെ സനേഹിക്കുന്നവര്‍ പോലും തനിക്ക് എതിരെ തിരിഞ്ഞു.. തന്നെ സ്നേഹിക്കുന്ന ഒരുപാട് പേര്‍ക്ക് അത് സങ്കടവും വേദനയും ഉണ്ടാക്കി എന്നും ഇനി ഇതിന്റെ പേരില്‍ യാതൊരു സോഷ്യല്‍ മീഡിയ ഫൈറ്റിനും താന്‍ ഇല്ലെന്നും.. ഇനി ഇത്തരം വീഡിയോകള്‍ തന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്നും റോബിന് പറയുന്നു.
ബ്ലെസ്സ്ലി സംസാരിക്കാന്‍ വന്നാല്‍ അവനോട് കാര്യങ്ങള്‍ സംസാരിക്കും എന്നും റോബിന് പറയുന്നു. ആര്മിക്കാര് ആണ് വെറുതെ പ്രശ്നങ്ങള്‍ വഷളാക്കിയത് എന്നും
റോബിന് പറഞ്ഞു. എന്തായാലും വലിയ സംഭവ വികാസങ്ങള്‍ക്കാണ് ഇത്തവണ ബിഗ്ബോസ് വീടും പ്രേക്ഷകരും സാക്ഷിയായത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…