Categories: Film News

തന്റെ സ്വപ്ന പദ്ധതിയെക്കുറിച്ച് എസ്.എസ്. രാജമൗലി

സൂപ്പർ ഹിറ്റ് സിനിമയായ ആർആർആറിന് ശേഷം ചലച്ചിത്ര സംവിധായകൻ എസ് എസ് രാജമൗലി തന്റെ സ്വപ്ന പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നു. അടുത്തിടെ ഒരു അഭിമുഖത്തിലാണ് തന്റെ കരിയറിലെ സ്വപ്ന സിനിമയെക്കുറിച്ചുള്ള സംവിധായകൻ വെളിപ്പെടുത്തൽ നടത്തിയത്.

തന്റെ ഏറ്റവം വലിയ ആഗ്രഹം ഇന്ത്യൻ ഇതിഹാസമായ മഹാഭാരതത്തെ ആസ്പദമാക്കി ഒരു ചലച്ചിത്ര പരമ്പര തന്നെ നിർമ്മിക്കുക എന്നാണെന്ന് രാജമൗലി വെളിപ്പെടുത്തി. അത് 10 ഭാഗങ്ങളുള്ള സിനിമയായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു’ഞാൻ മഹാഭാരതം സിനിമയാക്കുന്ന ഒരു ഘട്ടത്തിലേയ്ക്ക് എത്തുകയാണെങ്കിൽ രാജ്യത്ത് ലഭ്യമായ മഹാഭാരതത്തിന്റെ പതിപ്പുകൾ വായിക്കാൻ മാത്രം എനിക്ക് ഒരു വർഷമെടുക്കും. നിലവിൽ ഇത് 10 ഭാഗങ്ങളുള്ള ഒരു സിനിമയായിരിക്കുമെന്ന് മാത്രമേ എനിക്ക് പറയാൻ കഴിയൂ,” എന്ന് രാജമൗലി പറഞ്ഞതായി ഇന്ത്യൻ എക്‌സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം തന്റെ അടുത്ത ബിഗ് ബജറ്റ് ചിത്രത്തിനായി എസ് എസ് രാജമൗലിയും മഹേഷ് ബാബുവും ഒരുങ്ങുന്നതായി അടുത്തിടെ ഒരു റിപ്പോർട്ട് പുറത്ത് വന്നിരുന്നു.് ചിത്രം സ്‌ക്രിപ്റ്റിംഗ് ഘട്ടത്തിലാണ്, ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .രാമായണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആയിരിക്കും ഈ ചിത്രം ഒരുങ്ങുക എന്നാണ് റിപ്പോർട്ട്. എന്നാൽ പുതിയ സിനിമ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

Ajay

Recent Posts

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

1 min ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

8 mins ago

ആത്മീയ നേതാവ് സംഘടിപ്പിച്ച സത്‌സംഗം പരിപാടിക്കിടെ തിക്കും തിരക്കും; 90 പേർക്ക് ദാരുണാന്ത്യം

ലഖ്നൗ: യുപിയെ ​ഹാഥ്റസിൽ മതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 90 പേർക്ക് ദാരുണാന്ത്യം. ഒരു ആത്മീയ നേതാവിൻ്റെ നേതൃത്വത്തിൽ നടന്ന…

13 hours ago

മലയാളത്തിൽ നിന്ന് തമിഴിൽ എത്തിയപ്പോൾ അർഹിക്കുന്ന അംഗീകാരം സംയുക്തയ്ക്ക് ലഭിച്ചു

കരിയറിൽ എത്ര കഴിവ് തെളിയിച്ചാലും ചില നടിമാരെ അംഗീകരിക്കാൻ പലപ്പോഴും ഒരുപറ്റം പ്രേക്ഷകർ മ‌ടിക്കാറുണ്ട് എന്നത് വാസ്തവമാണ്. കാലാകാലമായി ഈയൊരു…

13 hours ago

ഈ നവംബറിൽ ആണ് വിവാഹം, വിവാഹതീയതി പുറത്ത് വിട്ട് അനുമോൾ

കഴിഞ്ഞ ദിവസമാണ് സീരിയൽ നടിയും സ്റ്റാർ മാജിക് താരവുമായ ഐശ്വര്യ രാജീവ് വിവാഹിതയായത്. സീരിയൽ മേഖലയിൽ നിന്നും നിരവധി പേരാണ്…

13 hours ago

നടൻ സുകുമാരന്റെ മകൻ എന്ന ലേബലിലാണ് പൃഥ്വിരാജ് സിനിമയിൽ അരങ്ങേറ്റ കുറിച്ചത്

നടൻ സുകുമാരന്റെ മകൻ എന്ന ലേബലിലാണ് പൃഥ്വിരാജ് സിനിമയിൽ അരങ്ങേറ്റ കുറിച്ചതെങ്കിലും കഠിനാധ്വാനത്തിലൂടെ വളർന്നു വന്ന പ്രതിഭയാണ്. അഭിനയത്തിന് പുറമെ…

13 hours ago