തന്റെ രഹസ്യ സൂക്ഷിപ്പുകാരി, പാര്‍ട്ണര്‍ ഇന്‍ ക്രൈം!!! ഇത്തായ്ക്ക് പിറന്നാള്‍ ആശംസിച്ച് ദുല്‍ഖര്‍

മലയാളത്തിന്റെ പ്രിയതാരമാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. യൂത്തില്‍ മാത്രമല്ല കുടുംബ പ്രേക്ഷകര്‍ക്കിടയിലും ദുല്‍ഖറിന് കൈനിറയെ ആരാധകരുണ്ട്. മലയാളത്തിലൂടെയാണ് കരിയര്‍ ആരംഭിച്ചതെങ്കിലും ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെയാണ് നടനെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്നത്.

ഇപ്പോഴിതാ ഡിക്യു തന്റെ പ്രിയപ്പെട്ട സഹോദരിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ്. ‘ജന്മദിനാശംസകള്‍ എന്റെ പ്രിയപ്പെട്ട ഇത്ത’, എന്ന കുറിപ്പോടെ ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചാണ് ദുല്‍ഖര്‍ ആശംസ അറിയിച്ചിട്ടുള്ളത്.

തന്റെ രഹസ്യ സൂക്ഷിപ്പുകാരി, പാര്‍ട്ണര്‍ ഇന്‍ ക്രൈം, ബെസ്റ്റീസ്, ബെസ്റ്റ് അമ്മായി, ബെസ്റ്റ് ഇത്ത തുടങ്ങിയ ഹാഷ്ടാഗുകളോടെയാണ് താരം ആശംസ കുറിച്ചത്.
കുട്ടിക്കാലം മുതലുള്ള ഓര്‍മകള്‍ പങ്കുവച്ചായിരുന്നു ദുല്‍ഖര്‍ സഹോദരിയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ചത്.

”എന്റെ എറ്റവും പഴയ സുഹൃത്താണ് ഇത്ത. സഹോദരിയ്ക്കുപരി അമ്മ. ഞാന്‍ ഇത്തയുടെ ആദ്യത്തെ കുഞ്ഞ് എന്ന പോലെയാണ്. ഇത്ത അതിമനോഹരമായി കൈകാര്യം ചെയ്യുന്ന വേഷങ്ങളും ഒന്നിച്ച് വളരുന്നതിനിടയില്‍ നമ്മള്‍ പങ്കിട്ട നല്ല ഓര്‍മ്മകളും ഓര്‍ത്തെടുക്കുകയാണ്”എന്ന് ദുല്‍ഖര്‍ പറയുന്നു. ഇത്തയാണ് ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹമെന്നും ദുല്‍ഖര്‍ കുറിച്ചു

മുന്‍പും തന്റെ കുടുംബത്തെ കുറിച്ച് ദുല്‍ഖര്‍ പറഞ്ഞിട്ടുണ്ട്. തന്റേത് ഒരു സ്ത്രീകേന്ദ്രീകൃത കുടുംബമാണെന്ന് പറയാന്‍ അഭിമാനം മാത്രമേയുള്ളുവെന്ന് താരം പറഞ്ഞിരുന്നു. ശക്തരായ സ്ത്രീകള്‍ക്ക് ചുറ്റുമാണ് ഞാന്‍ വളര്‍ന്നത്. വാപ്പച്ചി വളരെ തിരക്കുള്ള നടനാണ്. അതുകൊണ്ട് തന്നെ ഞാന്‍ അമ്മക്കും സഹോദരിക്കുമൊപ്പമാണ് വളര്‍ന്നതെന്നും ഡിക്യു പറഞ്ഞിരുന്നു.

ഇപ്പോള്‍ ഭാര്യ കൂടി എത്തിയപ്പോള്‍ കുടുംബം കുറച്ചു കൂടി വിപുലമായി. എനിക്കിപ്പോള്‍ മകളുമുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് 90 വയസായ മുത്തശ്ശിയും ഞങ്ങള്‍ക്കൊപ്പമായിരുന്നു താമസിച്ചതെന്നും താരം മുന്‍പ് പറഞ്ഞിരുന്നു.

Anu B