ഇന്നത്തെക്കാലത്ത് അഭിനേതാക്കളില്‍ സോഷ്യല്‍ മീഡിയ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. പുതിയ സിനിമകളോ വിശേഷങ്ങളോ എന്തും ആവട്ടെ കാര്യങ്ങളെല്ലാം പെട്ടെന്ന് ആരാധകരിലേക്ക് എത്തിക്കണമെങ്കില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കവിഞ്ഞ് മറ്റൊന്താണ് ഇത്രയും വേഗതയുള്ള മാധ്യമം ഇന്നിപ്പോള്‍ ലോകത്ത് സാധ്യമായുള്ളത്.
ഇപ്പോഴിതാ തന്റെ ആരാധകര്‍ കാരണം സോഷ്യല്‍ മീഡിയയില്‍ വലിയൊരു നേട്ടം കൈവരിച്ചിരിക്കുകയാണ് നടന് ദുല്‍ഖര്‍ സല്മാന്. ഇന്‍സ്റ്റഗ്രാമില്‍ ഒരു കോടി ഫോളോവര്‍മാരെ നേടിയ ആദ്യ മലയാളം താരമായി മാറിയിരിക്കുകയാണ് ദുല്‍ഖര്‍ സല്മാന്. അച്ഛനും മലയാള സിനിമയുടെ താരരാജാവും ആയ മമ്മൂക്കയ്ക്ക് പോലും നേടാന്‍ കഴിയാത്ത ഒരു വിജയമാണ് ദുല്‍ഖറിന് സംഭവിച്ചിരിക്കുന്നത്.
ദുല്‍ഖര്‍ തന്നെയാണ് ഈ വിവരം ആരാധകരുമായി ഇന്‍സ്റ്റഗ്രാമില്‍ തന്റെ പുതിയ പോസ്റ്റിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. എന്റെ ചിന്തകളും പോസ്റ്റുകളും സഹിക്കുന്ന നിങ്ങള്‍ ഓരോരുത്തരോടും സ്നേഹം എന്നാണ് ദുല്‍ഖര്‍ കുറിയ്ക്കുന്നത്. അതേസമയം, മോഹന്‍ലാലിനും, മമ്മൂട്ടിക്കും വളരെ ദൂരം മുന്നിലാണ് ദുല്‍ഖര്‍. 44 ലക്ഷം ഫോളോവര്‍മാരാണ് മോഹന്‍ലാലിനുള്ളത്.
30 ലക്ഷമാണ് മമ്മൂട്ടിയുടെ ഇന്‍സ്റ്റഗ്രാം ഫോളോവര്‍മാരുടെ എണ്ണം.79 ലക്ഷമാണ് ഇരുവരുടെയും ഫോളാവര്മാരുടെ എണ്ണം. മലയാളത്തില്‍ മാത്രമല്ല, തെന്നിന്ത്യയില്‍ തന്നെ ഇന്‍സ്റ്റഗ്രാം ഫോളോവര്‍മാരുടെ എണ്ണത്തില്‍ മുന്‍ പന്തിയിലാണ് ദുല്‍ഖര്‍. തന്റെ സിനിമാ ജീവിതത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചുമുള്ള വിവരങ്ങളുമായി ദുല്‍ഖര്‍ എപ്പോഴും ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്..
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…