മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പിന്തള്ളി ദുല്‍ഖര്‍ സല്‍മാന്‍ സ്വന്തമാക്കിയ ആ നേട്ടം അറിഞ്ഞോ..!!?

ഇന്നത്തെക്കാലത്ത് അഭിനേതാക്കളില്‍ സോഷ്യല്‍ മീഡിയ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. പുതിയ സിനിമകളോ വിശേഷങ്ങളോ എന്തും ആവട്ടെ കാര്യങ്ങളെല്ലാം പെട്ടെന്ന് ആരാധകരിലേക്ക് എത്തിക്കണമെങ്കില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കവിഞ്ഞ് മറ്റൊന്താണ് ഇത്രയും വേഗതയുള്ള മാധ്യമം…

ഇന്നത്തെക്കാലത്ത് അഭിനേതാക്കളില്‍ സോഷ്യല്‍ മീഡിയ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. പുതിയ സിനിമകളോ വിശേഷങ്ങളോ എന്തും ആവട്ടെ കാര്യങ്ങളെല്ലാം പെട്ടെന്ന് ആരാധകരിലേക്ക് എത്തിക്കണമെങ്കില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കവിഞ്ഞ് മറ്റൊന്താണ് ഇത്രയും വേഗതയുള്ള മാധ്യമം ഇന്നിപ്പോള്‍ ലോകത്ത് സാധ്യമായുള്ളത്.

ഇപ്പോഴിതാ തന്റെ ആരാധകര്‍ കാരണം സോഷ്യല്‍ മീഡിയയില്‍ വലിയൊരു നേട്ടം കൈവരിച്ചിരിക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഇന്‍സ്റ്റഗ്രാമില്‍ ഒരു കോടി ഫോളോവര്‍മാരെ നേടിയ ആദ്യ മലയാളം താരമായി മാറിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. അച്ഛനും മലയാള സിനിമയുടെ താരരാജാവും ആയ മമ്മൂക്കയ്ക്ക് പോലും നേടാന്‍ കഴിയാത്ത ഒരു വിജയമാണ് ദുല്‍ഖറിന് സംഭവിച്ചിരിക്കുന്നത്.

Dulquer Salmaan1

ദുല്‍ഖര്‍ തന്നെയാണ് ഈ വിവരം ആരാധകരുമായി ഇന്‍സ്റ്റഗ്രാമില്‍ തന്റെ പുതിയ പോസ്റ്റിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. എന്റെ ചിന്തകളും പോസ്റ്റുകളും സഹിക്കുന്ന നിങ്ങള്‍ ഓരോരുത്തരോടും സ്‌നേഹം എന്നാണ് ദുല്‍ഖര്‍ കുറിയ്ക്കുന്നത്. അതേസമയം, മോഹന്‍ലാലിനും, മമ്മൂട്ടിക്കും വളരെ ദൂരം മുന്നിലാണ് ദുല്‍ഖര്‍. 44 ലക്ഷം ഫോളോവര്‍മാരാണ് മോഹന്‍ലാലിനുള്ളത്.

https://www.instagram.com/p/CahhSP-pUt8/?utm_source=ig_web_copy_link

30 ലക്ഷമാണ് മമ്മൂട്ടിയുടെ ഇന്‍സ്റ്റഗ്രാം ഫോളോവര്‍മാരുടെ എണ്ണം.79 ലക്ഷമാണ് ഇരുവരുടെയും ഫോളാവര്‍മാരുടെ എണ്ണം. മലയാളത്തില്‍ മാത്രമല്ല, തെന്നിന്ത്യയില്‍ തന്നെ ഇന്‍സ്റ്റഗ്രാം ഫോളോവര്‍മാരുടെ എണ്ണത്തില്‍ മുന്‍ പന്തിയിലാണ് ദുല്‍ഖര്‍. തന്റെ സിനിമാ ജീവിതത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചുമുള്ള വിവരങ്ങളുമായി ദുല്‍ഖര്‍ എപ്പോഴും ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്..