കൊവിഡ് പ്രതിസന്ധിക്ക് ശേഷം മലയാളി പ്രേക്ഷകരെ വളകരെ ആവേശത്തോടെ തീയറ്ററില്‍ എത്തിച്ച സിനിമയായിരുന്നു കുറുപ്പ്. കേട്ട് അറിഞ്ഞ കഥകളില്‍ നിന്ന് സുകുമാര കുറുപ്പിന്റെ ജീവിതം അടിസ്ഥാനമാക്കി കുറുപ്പ് എത്തിയപ്പോള്‍ അത് എങ്ങനെ ആയിരിക്കും സംവിധായകന് ശ്രീനാഥ് രാജേന്ദ്രന് ഒരിക്കിയിട്ടുണ്ടാവുക എന്ന കൗതുകം. എന്തായാലും ആരാധകര്‍ക്ക് ഉണ്ടായിരുന്നു ആവേശം ഒട്ടും ചോരാതെ വളരെ മികച്ച ഒരു സിനിമയായി കുറുപ്പിനെ അവര്‍ വിലയിരുത്തി. ദുല്‍ഖറിന്റെ കരിയറിലെ തന്നെ മികച്ച സിനിമ എന്ന് കുറുപ്പിനെ വിശേഷിപ്പിക്കാം.
ഇപ്പോഴിതാ സിനിമയുടെ തിരക്കുകള്‍ എല്ലാം ഒഴിഞ്ഞ ഒരു യാത്രയിലാണ് ദുല്‍ഖര്‍ സല്മാന്. താരം പങ്കുവെച്ചിരിക്കുന്ന പുതിയ ഫോട്ടോകള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. ഹിമാചലില്‍ നിന്നുള്ള ചിത്രങ്ങളാണ് ദുല്‍ഖര്‍ പങ്കുവച്ചത്. കാഴ്ചകളും അവിടെയുള്ള ആളുകളുടെ ഒപ്പമുള്ള ചിത്രങ്ങളുമാണ് താരം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുറുപ്പ് എന്ന ചിത്രം കഴിഞ്ഞതിന് ശേഷം താന്‍ ദുഃഖത്തിലോ വിഷാദത്തിലാണെന്ന് കരുതിയെങ്കില്‍ അങ്ങനെയല്ല എന്ന കുറിപ്പോടെയാണ് ദുല്‍ഖര്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
സിനിമാ മേഖലയിലെ തന്നെ സുഹൃത്തുക്കളും ആരാധകരുമെല്ലാം ദുല്‍ഖറിന്റെ ഫോട്ടോയ്ക്ക് അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച് എത്തിയിരിക്കുകയാണ്. പ്രദേശത്തെ സൗന്ദര്യം ഒപ്പിയെടുത്ത ഫോട്ടോകളില്‍ കൂട്ടുകാരുമൊത്ത് സന്തോഷം പങ്കിടുന്ന ഫോട്ടോകളും ദുല്‍ഖര്‍ പങ്കുവെച്ചിട്ടുണ്ട്.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…