മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്ക്വാഡ് മെഗാഹിറ്റായി ബോക്സോഫീസ് കൈയ്യടക്കിയിരിക്കുകയാണ്. റിലീസ് ചെയ്ത് ഒന്‍പതാം ദിവസം ആഗോള തലത്തില്‍ അന്പതുകോടി കടന്നിരിക്കുകയാണ് കണ്ണൂര്‍ സ്ക്വാഡ്.
ചിത്രത്തിന്റെ മികച്ച വിജയത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് നടന് ദുല്‍ഖര്‍ സല്മാന്. ‘കണ്ണൂര്‍ സ്ക്വാഡിന്റെ മുഴുവന്‍ ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഒപ്പം ചിത്രത്തിന് നല്കുന്ന അവസാനിക്കാത്ത സ്നേഹത്തിന് പ്രേക്ഷകര്‍ക്ക് വലിയ നന്ദി’ എന്നാണ് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ചിത്രം 50 കോടി കളക്ഷന്‍ നേടിയതിനു പിന്നാലെ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയ പോസ്റ്ററും ദുല്‍ഖര്‍ പങ്കുവച്ചു.
മുന്‍ കണ്ണൂര്‍ എസ്പി എസ്. ശ്രീജിത്ത് രൂപീകരിച്ച കണ്ണൂര്‍ സ്ക്വാഡിന്റെ ഭാഗമായ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രത്തിന്റെ കഥ. സിനിമ യഥാര്‍ത്ഥ സംഭവുമായി നീതി പുലര്‍ത്തിയെന്ന് കണ്ണൂര്‍ പൊലീസ് സ്ക്വാഡിനെ നയിച്ചിരുന്ന ബേബി ജോര്‍ജ് പറഞ്ഞിരുന്നു.
നവാഗതനായ റോബി വര്‍ഗീസ് രാജാണ് കണ്ണൂര്‍ സ്ക്വാഡിന്റെ സംവിധാനം.
ഗ്രേറ്റ്ഫാദര്‍, വെള്ളം, ജോണ്‍ ലൂഥര്‍ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു റോബി സംവിധായകനായിരിക്കുകയാണ് കണ്ണൂര്‍ സ്ക്വാഡിലൂടെ.
റോബിയുടെ സഹോദരനും നടനുമായ റോണിയും മുഹമ്മദ് ഷാഫിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. നന്‍പകല്‍ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ചിത്രമാണ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…