ആരാധകലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ടര്‍ബോ. കാത്തിരിപ്പിന് ഒടുവില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം എത്തിയിരുന്നു. മധുരരാജ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന ചിത്രമാണ് ടര്‍ബോ.
ബ്ലാക് ഷര്‍ട്ടും വെള്ള മുണ്ടും ധരിച്ച് മാസായി ജീപ്പില്‍ നിന്നും ഇറങ്ങുന്ന മാസ് ലുക്കിലുള്ള മമ്മൂട്ടിയുടെ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. പോസ്റ്റര്‍ എത്തിയതിന് പിന്നാലെ ആരാധകലോകം ചിത്രം ഏറ്റെടുത്തിരുന്നു.
ഇപ്പോഴിതാ ടര്‍ബോ ലുക്കിനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് നടന് ദുല്‍ഖര്‍ സല്മാന്. ദുല്‍ഖര്‍ സല്മാന് കുറിച്ച വാക്കുകള്‍ ശ്രദ്ധേയമാകുകയാണ്.
‘ദ മാന്‍, ദ ഹീറോ, ദ മാസ്റ്റര്‍, എന്തൊരു ഭയങ്കരമായ ലുക്കാണിത്. സിനിമ ബിഗ് സ്ക്രീനില്‍ കാണുന്നതിനായി കാത്തിരിക്കാനാവില്ല. ടര്‍ബോയുടെ മുഴുവന്‍ ടീമിനും എല്ലാ ആശംസകളും അറിയിക്കുന്നു’, എന്നാണ് ദുല്‍ഖര്‍ സല്മാന് പോസ്റ്റര്‍ പങ്കുവച്ച് കുറിച്ചത്.
മിഥുന് മാനുവല്‍ തോമസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ടര്‍ബോ ഒരു ആക്ഷന്‍ കോമഡി ജോണറില്‍ ഉള്ള സിനിമയാണ്. ജോസ് എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടി കമ്പനിയാണ് ടര്‍ബോ നിര്‍മിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ആദ്യ മാസ് എന്റര്ടെയ്നര് ചിത്രമാണ് ടര്‍ബോ.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…