‘ദ മാന്‍, ദ ഹീറോ’… എന്തൊരു ഭയങ്കരമായ ലുക്കാണ്!!! ടര്‍ബോ ജോസിനെ അഭിനന്ദിച്ച് ദുല്‍ഖര്‍ സല്‍മാന്‍

ആരാധകലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ടര്‍ബോ. കാത്തിരിപ്പിന് ഒടുവില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം എത്തിയിരുന്നു. മധുരരാജ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന ചിത്രമാണ് ടര്‍ബോ. ബ്ലാക്…

ആരാധകലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ടര്‍ബോ. കാത്തിരിപ്പിന് ഒടുവില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം എത്തിയിരുന്നു. മധുരരാജ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന ചിത്രമാണ് ടര്‍ബോ.

ബ്ലാക് ഷര്‍ട്ടും വെള്ള മുണ്ടും ധരിച്ച് മാസായി ജീപ്പില്‍ നിന്നും ഇറങ്ങുന്ന മാസ് ലുക്കിലുള്ള മമ്മൂട്ടിയുടെ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. പോസ്റ്റര്‍ എത്തിയതിന് പിന്നാലെ ആരാധകലോകം ചിത്രം ഏറ്റെടുത്തിരുന്നു.

ഇപ്പോഴിതാ ടര്‍ബോ ലുക്കിനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധേയമാകുകയാണ്.

‘ദ മാന്‍, ദ ഹീറോ, ദ മാസ്റ്റര്‍, എന്തൊരു ഭയങ്കരമായ ലുക്കാണിത്. സിനിമ ബിഗ് സ്‌ക്രീനില്‍ കാണുന്നതിനായി കാത്തിരിക്കാനാവില്ല. ടര്‍ബോയുടെ മുഴുവന്‍ ടീമിനും എല്ലാ ആശംസകളും അറിയിക്കുന്നു’, എന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പോസ്റ്റര്‍ പങ്കുവച്ച് കുറിച്ചത്.

മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ടര്‍ബോ ഒരു ആക്ഷന്‍ കോമഡി ജോണറില്‍ ഉള്ള സിനിമയാണ്. ജോസ് എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടി കമ്പനിയാണ് ടര്‍ബോ നിര്‍മിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ആദ്യ മാസ് എന്റര്‍ടെയ്നര്‍ ചിത്രമാണ് ടര്‍ബോ.