മലയാളത്തിന്റെ പ്രിയ താരമാണ് ദുല്‍ഖര്‍ സല്മാന്. ഏറ്റവും അധികം ആരാധകരുള്ള നായകനാണ് താരം. സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താരം കുടുംബത്തിലെ സന്തോഷ നിമിഷങ്ങള്‍ എല്ലാം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കുടുംബത്തിലെ വിശേഷമാണ് താരം പങ്കുവച്ചിരിക്കുന്നത്.
സഹോദരി സുറുമിയുടെ പിറന്നാള്‍ സന്തോഷമാണ് ദുല്‍ഖര്‍ പങ്കുവച്ചത്.
ഇത്തയോടൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് താരം ജന്മദിനാശംസകള് നേര്‍ന്നത്.
ഒരുമിച്ചുള്ള മനോഹര നിമിഷങ്ങളെ കുറിച്ചും ദുല്‍ഖര്‍ കുറിപ്പിലെഴുതി. ഒരുപാട് സമയം ഒരുമിച്ച് ചെലവിടാനും ഒരുപാട് യാത്രകള്‍ പോകാനുമൊക്കെ കഴിയട്ടെ എന്ന് താന്‍ ആഗ്രഹിക്കുന്നതായും ദുല്‍ഖര്‍ പറഞ്ഞു.
എന്റെ ഇത്തയ്ക്ക് ജന്മദിനാശംസകള്. ലളിതമായ കാര്യങ്ങളെക്കാള്‍ മികച്ചതായി മറ്റൊന്നുമില്ല. നമ്മള് ഒരുമിച്ച് പങ്കുവെച്ച സമയമാണ് ഏറ്റവും ലളിതം. വ്യത്യസ്തമായ ഇടങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ വര്‍ഷമെങ്കിലും നമുക്ക് ഒരുപാട് സമയം ഒരുമിച്ച് ചെലവിടാനും ഒരുപാട് യാത്രകള്‍ പോകാനുമൊക്കെ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. അങ്ങനെ നമ്മള് ഒരുമിച്ച് ഉണ്ടാകുന്നതിനേക്കാള്‍ സന്തോഷം നല്കുന്ന മറ്റൊന്നുമില്ല, എന്നാണ് ദുല്‍ഖര്‍ കുറിച്ചത്.
പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് ആശംസകള്‍ നേരുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒട്ടും സജീവമല്ല സുറുമി. താരപുത്രിയുടെ ചിത്രങ്ങളെല്ലാം വല്ലപ്പോഴും മാത്രമേ സോഷ്യലിടത്ത് പ്രത്യക്ഷപ്പെടാറുള്ളൂ. സ്വകാര്യത മാനിച്ചാണ് ചിത്രങ്ങള്‍ പങ്കിടാത്തതെന്ന് ദുല്‍ഖര്‍ മുന്‍പ് പറഞ്ഞിരുന്നു. നല്ലൊരു ചിത്രകാരിയാണ് സുറുമി.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…