നമ്മള്‍ ഒരുമിച്ച് ഉണ്ടാകുന്നതിനേക്കാള്‍ സന്തോഷം മറ്റൊന്നില്ല!! ഇത്തയ്ക്ക് ജന്മദിനാശംസകളുമായി ദുല്‍ഖര്‍

മലയാളത്തിന്റെ പ്രിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ഏറ്റവും അധികം ആരാധകരുള്ള നായകനാണ് താരം. സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താരം കുടുംബത്തിലെ സന്തോഷ നിമിഷങ്ങള്‍ എല്ലാം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കുടുംബത്തിലെ വിശേഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. സഹോദരി…

മലയാളത്തിന്റെ പ്രിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ഏറ്റവും അധികം ആരാധകരുള്ള നായകനാണ് താരം. സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താരം കുടുംബത്തിലെ സന്തോഷ നിമിഷങ്ങള്‍ എല്ലാം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കുടുംബത്തിലെ വിശേഷമാണ് താരം പങ്കുവച്ചിരിക്കുന്നത്.

സഹോദരി സുറുമിയുടെ പിറന്നാള്‍ സന്തോഷമാണ് ദുല്‍ഖര്‍ പങ്കുവച്ചത്.
ഇത്തയോടൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് താരം ജന്മദിനാശംസകള്‍ നേര്‍ന്നത്.
ഒരുമിച്ചുള്ള മനോഹര നിമിഷങ്ങളെ കുറിച്ചും ദുല്‍ഖര്‍ കുറിപ്പിലെഴുതി. ഒരുപാട് സമയം ഒരുമിച്ച് ചെലവിടാനും ഒരുപാട് യാത്രകള്‍ പോകാനുമൊക്കെ കഴിയട്ടെ എന്ന് താന്‍ ആഗ്രഹിക്കുന്നതായും ദുല്‍ഖര്‍ പറഞ്ഞു.

എന്റെ ഇത്തയ്ക്ക് ജന്മദിനാശംസകള്‍. ലളിതമായ കാര്യങ്ങളെക്കാള്‍ മികച്ചതായി മറ്റൊന്നുമില്ല. നമ്മള്‍ ഒരുമിച്ച് പങ്കുവെച്ച സമയമാണ് ഏറ്റവും ലളിതം. വ്യത്യസ്തമായ ഇടങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ വര്‍ഷമെങ്കിലും നമുക്ക് ഒരുപാട് സമയം ഒരുമിച്ച് ചെലവിടാനും ഒരുപാട് യാത്രകള്‍ പോകാനുമൊക്കെ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. അങ്ങനെ നമ്മള്‍ ഒരുമിച്ച് ഉണ്ടാകുന്നതിനേക്കാള്‍ സന്തോഷം നല്‍കുന്ന മറ്റൊന്നുമില്ല, എന്നാണ് ദുല്‍ഖര്‍ കുറിച്ചത്.

പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് ആശംസകള്‍ നേരുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒട്ടും സജീവമല്ല സുറുമി. താരപുത്രിയുടെ ചിത്രങ്ങളെല്ലാം വല്ലപ്പോഴും മാത്രമേ സോഷ്യലിടത്ത് പ്രത്യക്ഷപ്പെടാറുള്ളൂ. സ്വകാര്യത മാനിച്ചാണ് ചിത്രങ്ങള്‍ പങ്കിടാത്തതെന്ന് ദുല്‍ഖര്‍ മുന്‍പ് പറഞ്ഞിരുന്നു. നല്ലൊരു ചിത്രകാരിയാണ് സുറുമി.