1.7 കോടിയുടെ ബിഎംഡബ്ല്യു ഗാരേജിലെത്തിച്ച് ദുല്‍ഖര്‍!!

മലയാള സിനിമയിലെ താരങ്ങളില്‍ വാഹനപ്രേമം ഏറ്റവും കൂടുതലുള്ളത് യുവതാരം ദുല്‍ഖറിനാണ്. ഒട്ടുമിക്ക ആഢംബര വാഹനങ്ങളും ഇതിനോടകം ഡിക്യുവിന്റെ ഗാരേജില്‍ എത്തിയിട്ടുണ്ട്. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും മികച്ച കാറുകളെല്ലാം തന്നെ സൂപ്പര്‍താരത്തിന്റെ ഗാരേജില്‍ കാണാന്‍ കഴിയും. ഇപ്പോഴിതാ ഡിക്യുവിന്റെ ഗാരേജിലേക്ക് പുതിയ ഒരു അതിഥി കൂടി എത്തിയിരിക്കുകയാണ്.

ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാന്‍ 740ഐ എം സ്‌പോര്‍ട് ആണ് ഡിക്യുവിന്റെ ഗാരേജിലെത്തിയ ഏറ്റവും പുതിയ അതിഥി. ഏകദേശം 1.7 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. തമിഴ്‌നാട് റജിസ്‌ട്രേഷനിലുള്ള വാഹനത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

സെവന്‍ സീരീസിന്റെ 2023 പതിപ്പാണ് അദ്ദേഹത്തിന്റെ ഗ്യാരേജില്‍ എത്തിയിരിക്കുന്നത്. പുതിയ വാഹനത്തിനും ഡിക്യുവിന്റെ ഇഷ്ടനമ്പറായ 369 തന്നെയാണ്. ചെന്നൈ (സൗത്ത് ഈസ്റ്റ്) ആര്‍.ടി.ഒയിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അടുത്തിടെ മമ്മൂട്ടി ബെന്‍സ് എംഎംജി എ 45 എസ് 4 മാറ്റിക്കും സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷം തന്നെ ആസിഫ് അലിയും ഫഹദും നിവിന്‍ പോളിയും ബിഎംഡബ്ല്യു 7 സീരിസ് സ്വന്തമാക്കിയിരുന്നു. ജനുവരിയിലാണ് ബിഎംഡബ്ല്യു 7 സീരിസിന്റെ പുതിയ മോഡല്‍ ഇന്ത്യയില്‍ എത്തുന്നത്.

മൂന്നു ലീറ്റര്‍ ഇന്‍ലൈന്‍ 6 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനുള്ള കാറിന് 381 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട്. 48ഢ ഇലക്ട്രിക് മോട്ടറും വാഹനത്തിലുണ്ട്. 18 എച്ച്പിയാണ് മോട്ടറിന്റെ കരുത്ത്. എട്ടു സ്പീഡ് ഓട്ടമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. വേഗം നൂറുകടക്കാന്‍ വെറും 5.4 സെക്കന്റ് മാത്രം മതി. ഉയര്‍ന്ന വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍ എന്നിവയാണ് വാഹനത്തിന്റെ പ്രത്യേകതകള്‍.

Anu

Recent Posts

സഹോദരിയുടെ കല്ല്യാണത്തിന് പോലും സദ്യ കഴിച്ചിട്ടില്ല, അതാണ് തന്റെ നിലപാട്- ഗോകുല്‍ സുരേഷ്

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ഗോകുല്‍ സുരേഷ്. അടുത്തിടെ താരം നടത്തിയ തുറന്നുപറച്ചിലുകള്‍ ശ്രദ്ധേയമായിരുന്നു. അച്ഛന്റെ രാഷ്ട്രീയത്തിനെ വിമര്‍ശിക്കുന്നവര്‍ക്കും താരം ശക്തമായ…

1 min ago

യു ആര്‍ സോ സ്‌പെഷ്യല്‍…മമിതയ്ക്ക് ഹൃദയം നിറച്ച് പിറന്നാളാശംസകള്‍ നേര്‍ന്ന് അഖില

പ്രേമലുവിലൂടെ തെന്നിന്ത്യയുടെ മുഴുവന്‍ ഹൃദയം കവര്‍ന്ന നായികയാണ് മമിത ബൈജു. റീനുവിലൂടെ തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയയായ നായികയായി മമിത മാറി.…

6 mins ago

ദൈവം അനുഗ്രഹിച്ചാല്‍ ഉടന്‍ നടക്കും-കുഞ്ഞാറ്റ

ആരാധകരേറെയുള്ള താരപുത്രിയാണ് കുഞ്ഞാറ്റ എന്ന തേജലക്ഷ്മി. സിനിമയിലേക്കെത്തിയിട്ടില്ലെങ്കിലും സോഷ്യലിടത്ത് സജീവമാണ് കുഞ്ഞാറ്റ. താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോയ്ക്കുമെല്ലാം നിരവധി ആരാധകരുണ്ട്.…

8 mins ago

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

10 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

11 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

11 hours ago