1.7 കോടിയുടെ ബിഎംഡബ്ല്യു ഗാരേജിലെത്തിച്ച് ദുല്‍ഖര്‍!!

മലയാള സിനിമയിലെ താരങ്ങളില്‍ വാഹനപ്രേമം ഏറ്റവും കൂടുതലുള്ളത് യുവതാരം ദുല്‍ഖറിനാണ്. ഒട്ടുമിക്ക ആഢംബര വാഹനങ്ങളും ഇതിനോടകം ഡിക്യുവിന്റെ ഗാരേജില്‍ എത്തിയിട്ടുണ്ട്. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും മികച്ച കാറുകളെല്ലാം തന്നെ സൂപ്പര്‍താരത്തിന്റെ ഗാരേജില്‍ കാണാന്‍ കഴിയും.…

മലയാള സിനിമയിലെ താരങ്ങളില്‍ വാഹനപ്രേമം ഏറ്റവും കൂടുതലുള്ളത് യുവതാരം ദുല്‍ഖറിനാണ്. ഒട്ടുമിക്ക ആഢംബര വാഹനങ്ങളും ഇതിനോടകം ഡിക്യുവിന്റെ ഗാരേജില്‍ എത്തിയിട്ടുണ്ട്. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും മികച്ച കാറുകളെല്ലാം തന്നെ സൂപ്പര്‍താരത്തിന്റെ ഗാരേജില്‍ കാണാന്‍ കഴിയും. ഇപ്പോഴിതാ ഡിക്യുവിന്റെ ഗാരേജിലേക്ക് പുതിയ ഒരു അതിഥി കൂടി എത്തിയിരിക്കുകയാണ്.

ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാന്‍ 740ഐ എം സ്‌പോര്‍ട് ആണ് ഡിക്യുവിന്റെ ഗാരേജിലെത്തിയ ഏറ്റവും പുതിയ അതിഥി. ഏകദേശം 1.7 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. തമിഴ്‌നാട് റജിസ്‌ട്രേഷനിലുള്ള വാഹനത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

സെവന്‍ സീരീസിന്റെ 2023 പതിപ്പാണ് അദ്ദേഹത്തിന്റെ ഗ്യാരേജില്‍ എത്തിയിരിക്കുന്നത്. പുതിയ വാഹനത്തിനും ഡിക്യുവിന്റെ ഇഷ്ടനമ്പറായ 369 തന്നെയാണ്. ചെന്നൈ (സൗത്ത് ഈസ്റ്റ്) ആര്‍.ടി.ഒയിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അടുത്തിടെ മമ്മൂട്ടി ബെന്‍സ് എംഎംജി എ 45 എസ് 4 മാറ്റിക്കും സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷം തന്നെ ആസിഫ് അലിയും ഫഹദും നിവിന്‍ പോളിയും ബിഎംഡബ്ല്യു 7 സീരിസ് സ്വന്തമാക്കിയിരുന്നു. ജനുവരിയിലാണ് ബിഎംഡബ്ല്യു 7 സീരിസിന്റെ പുതിയ മോഡല്‍ ഇന്ത്യയില്‍ എത്തുന്നത്.

മൂന്നു ലീറ്റര്‍ ഇന്‍ലൈന്‍ 6 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനുള്ള കാറിന് 381 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട്. 48ഢ ഇലക്ട്രിക് മോട്ടറും വാഹനത്തിലുണ്ട്. 18 എച്ച്പിയാണ് മോട്ടറിന്റെ കരുത്ത്. എട്ടു സ്പീഡ് ഓട്ടമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. വേഗം നൂറുകടക്കാന്‍ വെറും 5.4 സെക്കന്റ് മാത്രം മതി. ഉയര്‍ന്ന വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍ എന്നിവയാണ് വാഹനത്തിന്റെ പ്രത്യേകതകള്‍.