Categories: Film News

‘കിംഗ് ഓഫ് കൊത്ത’ ഒരു തർക്കവുമില്ലാതെ മുന്നോട്ടു പോയ ചിത്രം, എന്നാൽ ചിത്രത്തിലെ ടൗണിനെ കൊത്ത എന്ന പേര് നല്കാൻ കാരണം ഉണ്ട്, ദുൽഖർ

പ്രേക്ഷകർ കാത്തിരിക്കുന്ന ദുൽഖറിന്റെ സൂപ്പർഹിറ്റ് ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’.ഇപ്പോൾ ഈ ചിത്രത്തെ കുറിച്ച് ദുൽഖർ സൽമാൻ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ഞാനും, അഭിലാഷ് ജോഷിയും ഒരു ആക്ടർ, ഡയറക്ടർ ബന്ധമല്ല, ശരിക്കും സുഹൃത്തുക്കൾ ആണ്, ഇങ്ങനൊരു സിനിമ ഞങ്ങളുടെ മനസിൽ എത്തിയപ്പോൾ ഇത് ഒരു കൊമേഴ്‌സ്യൽ സിനിമ ആക്കാൻ ആയിരുന്നു ഉദേശിച്ചത്. കിംഗ് ഓഫ് കൊത്ത ഒരു കോമഡി ഗ്യാങ്‌സ്റ്റർ സിനിമ അല്ല.

ഈ ചിത്രം പരമാവധി എന്റർടൈനിംഗ് ചിത്രമാണ്,സത്യത്തിൽ ഒരു തർക്കവുമില്ലാതെ മുന്നോട്ട് പോയ ചിത്രമാണ്. ഞാനും അഭിലാഷും സുഹൃത്തുക്കൾ ആണെങ്കിലും സെറ്റിൽ അവൻ തനിക്ക് ഡയറക്ടർ തന്നെയാണ്, ഈ ചിത്രത്തിലെ ഓരോ കഥപാത്രങ്ങൾക്കും ഓരോ കഥയാണ് ഉള്ളത്. ചിത്രത്തിൽ ടൗണി ന്റെ പേര് കൊത്ത എന്നാണ്, എന്നാൽ അങ്ങനൊരു പേരുള്ള ടൗണ് അല്ല അത്,

അതിനു പിന്നിൽ ഒരു കഥയുണ്ട്, ഒരുപാടു ക്രൈമുകൾ നടക്കാറുള്ള ടൌൺ. അവിടെ ആരെയും കൺട്രോൾ ചെയ്യാൻ ആരുമില്ല,പിന്നെ എന്തൊക്കെയോ കഥ ഈ ടൗണ്നെ ചുറ്റിപറ്റി ഉണ്ട്, അതുകൊണ്ടു തന്നെ കൊത്ത എന്ന പേര്  ഉചിതം ദുൽഖർ പറഞ്ഞു, അതുപോലെ ചിത്രത്തിന്റെ മറ്റൊരു ഹൈ ലൈറ്റ് ആണ് സംഗീതം. അതുപോലെ ചിത്രത്തിലെ ഓരോ കഥപാത്രങ്ങളെ ആ ഒരു രീതി അനുസരിച്ചു ലഭിച്ചതും വലിയ വിജയമായി. ചിത്രത്തിൽ ദുൽഖറിന് കൂടാതെ ഐശ്വര്യ ലക്ഷ്മി, അനിഖ സുരേന്ദ്രൻ, ചെമ്പൻ വിനോദ്, പ്രസന്നൻ, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, ശാന്തി കൃഷ്ണ, നൈല ഉഷ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.

Suji