താരരാജാവ് മമ്മൂട്ടിയുടെ മകനാണ് ദുല്‍ഖര്‍ സല്മാന്. എന്നാല്‍ ആ ലേബല്‍ ഉപയോഗപ്പെടുത്താതെ തന്നെ സ്വന്തം പ്രയത്നം കൊണ്ടും കഴിവുകൊണ്ടുമാണ് താരം അഭിനയ രംഗത്ത് ഇത്രയും വലിയ ഉന്നതിയില്‍ എത്തിനില്‍ക്കുന്നത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം സല്യൂട്ട് ആണ്. ദുല്‍ഖര്‍ പോലീസ് വേഷത്തില്‍ എത്തിയ ഈ സിനിമ ഒരു ഒടിടി റിലീസ് ആയിരുന്നു. മികച്ച അഭിപ്രായങ്ങളാണ് സിനിമ നേടിയത്. അതേസമയം, ഒരു മികച്ച നടന് എന്നതിലുപരി ഗായകനും നിര്‍മ്മാതാവും എല്ലാമാണ് ദുല്‍ഖര്‍ സല്മാന്.
ഇപ്പോഴിതാ താന്‍ എന്ന അഭിനേതാവിനെ കുറിച്ച് ദുല്‍ഖര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അഭിനയത്തില്‍ ഞാന്‍ ഒരു സത്യസന്ധനായ നടന് ആണെന്ന് കാലം രേഖപ്പടുത്തും എന്നാണ് അദ്ദേഹം പറയുന്നത്. ദുല്‍ഖറിന്റെ വാക്കുകളിലേക്ക്… ‘ഒരു അഭിനേതാവെന്നനിലയില്‍ ഞാന്‍ സത്യസന്ധനാണെന്ന് കാലം രേഖപ്പെടുത്തണം. അതുമാത്രമാണ് എന്റെ മോഹം.
ഞാന്‍ മഹാനാണോ നല്ലവനാണോ മോശമാണോ എന്നൊന്നും എനിക്ക് അറിയില്ല. ജോലിയോടും തെരഞ്ഞെടുക്കുന്ന സിനിമകളോടുമൊക്കെ എല്ലാത്തരത്തിലും സത്യസന്ധനായി ജീവിക്കുന്നൊരാളാണ് ഞാന്‍. ഒന്നിന്റെയും സാമ്പത്തികവശം
നോക്കിയിട്ടുമില്ല. എല്ലാം എന്നിലേക്ക് സ്വാഭാവികമായി വന്നുചേര്‍ന്നതാണ്,” ദുല്‍ഖര്‍ പറയുന്നു. മലയാള സിനിമയ്ക്ക് പുറമെ ഇതരഭാഷകളിലും അഭിനയിക്കുന്ന താരത്തിന്റെ ഒരുപാട് സിനിമകളാണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത്.
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…