ഇനി അതുമാത്രമാണ് എന്റെ മോഹം..!! ഞാന്‍ സത്യസന്ധനാണെന്ന് കാലം രേഖപ്പെടുത്തും..!! – ദുല്‍ഖര്‍ സല്‍മാന്‍

താരരാജാവ് മമ്മൂട്ടിയുടെ മകനാണ് ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍ ആ ലേബല്‍ ഉപയോഗപ്പെടുത്താതെ തന്നെ സ്വന്തം പ്രയത്‌നം കൊണ്ടും കഴിവുകൊണ്ടുമാണ് താരം അഭിനയ രംഗത്ത് ഇത്രയും വലിയ ഉന്നതിയില്‍ എത്തിനില്‍ക്കുന്നത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം…

താരരാജാവ് മമ്മൂട്ടിയുടെ മകനാണ് ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍ ആ ലേബല്‍ ഉപയോഗപ്പെടുത്താതെ തന്നെ സ്വന്തം പ്രയത്‌നം കൊണ്ടും കഴിവുകൊണ്ടുമാണ് താരം അഭിനയ രംഗത്ത് ഇത്രയും വലിയ ഉന്നതിയില്‍ എത്തിനില്‍ക്കുന്നത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം സല്യൂട്ട് ആണ്. ദുല്‍ഖര്‍ പോലീസ് വേഷത്തില്‍ എത്തിയ ഈ സിനിമ ഒരു ഒടിടി റിലീസ് ആയിരുന്നു. മികച്ച അഭിപ്രായങ്ങളാണ് സിനിമ നേടിയത്. അതേസമയം, ഒരു മികച്ച നടന്‍ എന്നതിലുപരി ഗായകനും നിര്‍മ്മാതാവും എല്ലാമാണ് ദുല്‍ഖര്‍ സല്‍മാന്‍.

 

ഇപ്പോഴിതാ താന്‍ എന്ന അഭിനേതാവിനെ കുറിച്ച് ദുല്‍ഖര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അഭിനയത്തില്‍ ഞാന്‍ ഒരു സത്യസന്ധനായ നടന്‍ ആണെന്ന് കാലം രേഖപ്പടുത്തും എന്നാണ് അദ്ദേഹം പറയുന്നത്. ദുല്‍ഖറിന്റെ വാക്കുകളിലേക്ക്… ‘ഒരു അഭിനേതാവെന്നനിലയില്‍ ഞാന്‍ സത്യസന്ധനാണെന്ന് കാലം രേഖപ്പെടുത്തണം. അതുമാത്രമാണ് എന്റെ മോഹം.

ഞാന്‍ മഹാനാണോ നല്ലവനാണോ മോശമാണോ എന്നൊന്നും എനിക്ക് അറിയില്ല. ജോലിയോടും തെരഞ്ഞെടുക്കുന്ന സിനിമകളോടുമൊക്കെ എല്ലാത്തരത്തിലും സത്യസന്ധനായി ജീവിക്കുന്നൊരാളാണ് ഞാന്‍. ഒന്നിന്റെയും സാമ്പത്തികവശം

നോക്കിയിട്ടുമില്ല. എല്ലാം എന്നിലേക്ക് സ്വാഭാവികമായി വന്നുചേര്‍ന്നതാണ്,” ദുല്‍ഖര്‍ പറയുന്നു. മലയാള സിനിമയ്ക്ക് പുറമെ ഇതരഭാഷകളിലും അഭിനയിക്കുന്ന താരത്തിന്റെ ഒരുപാട് സിനിമകളാണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത്.