ദുൽഖറിന്റെ കിംഗ് ഓഫ് കൊത്ത ;ടിക്കറ്റ് വിറ്റു പോകുന്നത് ചൂടപ്പം പോലെ

ദുൽഖറിനൊപ്പം പ്രേക്ഷകർക്ക് പ്രിയപ്പെട്ട യുവ താരനിരയും എത്തുന്നു. തിയറ്ററിൽ ദൃശ്യവിസ്മയം തീർക്കുന്ന ഒരു മാസ്സ് എന്റെർടെയിനർ ആയിരിക്കും ‘കിംഗ് ഓഫ് കൊത്ത’. ദുൽഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിർമിക്കുന്നത് വെഫെറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്.ആസ്വാദനത്തിന്റെ എല്ലാ ചേരുവകളും ഒരു ചെപ്പിലാക്കി കിംഗ് ഓഫ് കൊത്ത പ്രേക്ഷകരിലേക്കെത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. ദുൽഖർ സൽമാൻ നായകനായി എത്തുന്ന വൈഡ് റിലീസ് കൾട്ട് ക്ലാസ്സിക് ചിത്രം ‘കിംഗ് ഓഫ് കൊത്ത’  ഓണം റിലീസായി ആഗസ്റ്റ് 24ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിൻ്റെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചതോടെ അതിവേഗത്തിലാണ് ടിക്കറ്റുകൾ വിറ്റഴിയുന്നത്. 24 മണിക്കൂറിനിടെ 5.14k ടിക്കറ്റുകളാണ് വിറ്റു  പോയത്. ഇനിയും പലയിടത്തും ബുക്കിംഗ് ആരംഭിക്കാൻ ഉണ്ടെങ്കിലും, ആരംഭിച്ച ഇടങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്. മാസ്സും ക്ലാസ്സും ഒത്തിണങ്ങിയ കൾട്ട് ക്ലാസ്സിക് ചിത്രമായിട്ടാണ് കിംഗ് ഓഫ് കൊത്ത പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ഓണക്കാലത്ത് ബോക്സോഫീസിലും ആഘോഷങ്ങളുടെ നിറവ് തീർക്കുവാൻ തന്നെയാണ് കിംഗ് ഓഫ് കൊത്തയുടെ വരവ്. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ‘കിംഗ് ഓഫ് കൊത്ത’ ഓണം റിലീസായി തിയറ്ററുകളിൽ എത്തും. ചിത്രത്തിൽ ‘കിംഗ് ഓഫ് കൊത്ത’ ആയാണ് ദുൽഖർ സൽമാൻ എത്തുക. ദുൽഖറിനൊപ്പം പ്രേക്ഷകർക്ക് പ്രിയപ്പെട്ട യുവ താരനിരയും എത്തുന്നു. തിയറ്ററിൽ ദൃശ്യവിസ്മയം തീർക്കുന്ന ഒരു മാസ്സ് എന്റെർടെയിനർ ആയിരിക്കും ‘കിംഗ് ഓഫ് കൊത്ത’. ദുൽഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിർമിക്കുന്നത് വെഫെറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്. ചിത്രത്തിൽ ദുൽഖറിനൊപ്പം വലിയ താരനിര അണിനിരക്കും.സർപ്പാട്ട പരമ്പരൈ ഫെയിം ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, വട ചെന്നൈ ശരൺ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ എന്നിങ്ങനെ ഒരു വൻ താരനിരയാണ് ചിത്രത്തിൽ ദുൽഖറിനൊപ്പം എത്തുന്നത്.സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ ചിത്രം കൂടിയാണ് കിംഗ് ഓഫ് കൊത്ത. ഓണം റിലീസായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്.

ഛായാഗ്രഹണം  നിമീഷ് രവി, സ്ക്രിപ്റ്റ്  അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ ശ്യാം ശശിധരൻ, മേക്കപ്പ് റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം  പ്രവീൺ വർമ്മ, സ്റ്റിൽ ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ  ദീപക് പരമേശ്വരൻ എന്നിവരാണ് നിർവഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി രാജശേഖറാണ് കൈകാര്യം ചെയ്യുന്നത്. പാൻ ഇന്ത്യൻ തലത്തിൽ വിജയിച്ച കണ്ണും കണ്ണും കൊള്ളയടിത്താൽ, കുറുപ്പ്, സീതാരാമം, ചുപ്പ് എന്നീ സിനിമകൾക്ക് ശേഷം ദുൽഖർ നായകനാകുന്ന കിംഗ് ഓഫ് കൊത്ത സമാനതകളില്ലാത്ത ദൃശ്യാനുഭൂതി സിനിമാ പ്രേമികൾക്ക് സമ്മാനിക്കുമെന്ന് നിസ്സംശയം പറയാം. ഡിജിറ്റൽ മാർക്കറ്റിംഗ്  അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ, പി.ആർ.ഒ. പ്രതീഷ് ശേഖർ എന്നിവരാണ് നിർവഹിക്കുന്നത്.ചിത്രത്തിന്റെ ഗംഭീര പ്രൊമോഷൻ പരിപാടികളാണ് കിംഗ് ഓഫ് കൊത്ത ടീം ഒരുക്കിയത്. ഹൈദരാബാദ് ജെ ആർ സി കൺവെൻഷൻ സെന്ററിൽ നടന്ന പ്രീ റിലീസ് ഇവെന്റിൽ റാണാ ദഗുപതി, നാനി എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ദുൽഖർ സൽമാൻ, ഷബീർ കല്ലറക്കൽ , ഐശ്വര്യാ ലക്ഷ്മി, അനിഖ സുരേന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു. തന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടാണ് കിംഗ് ഓഫ് കൊത്തയെന്നും ഈ ചിത്രത്തിൽ ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നുവെന്നും അതിന്റെ വിജയം ഉണ്ടാകുമെന്ന് കരുതുന്നുവെന്നും ദുൽഖർ പറഞ്ഞു. അഭിലാഷ് ജോഷിയുടെയും ജേക്സ്‌ ബിജോയുടെയും പ്രവർത്തനങ്ങളിൽ താൻ ആവേശഭരിതനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ നാനി പറഞ്ഞത് പാൻ ഇന്ത്യൻ ആക്ടർ എന്നതിന്റെ യഥാർത്ഥ നിർവചനം ദുൽഖർ എന്നാണ്.ചടങ്ങിലെത്തിയ ആരാധകരോട് മലയാളത്തിൽ തന്നെ ദുൽഖർ പറഞ്ഞത് “എല്ലാ നാട്ടുകാർക്കും ഒരുപാട് സ്നേഹം,ഇഷ്ടം. ഇരുപത്തി നാലാം തീയതി കറങ്ങി നടക്കാതെ തിയേറ്ററിൽ പോയി സിനിമ കാണണം പ്ലീസ്” ഇപ്രകാരമാണ്. ഹർഷാരവത്തോടെയാണ് ദുൽഖറിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്. അപ്പോൾ ഇനി ഏതായാലും ഓഗസ്റ്റ് 24ന് തീയറ്ററുകളിൽ കാണാം.

Revathy