Malayalam Article

30000 പൂക്കളിൽ വിരിഞ്ഞത് ഉമ്മൻ ചാണ്ടിയുടെ മുഖം ; ഡാവിഞ്ചി സുരേഷിന്റെ കരവിരുത്, ഫ്യൂസോ ടർഫിൽ

മുപ്പതിനായിരത്തോളം ഡ്രൈ ഫ്‌ളവറുകള്‍ ഉപയോഗിച്ച്‌ 25 അടി ഉയരത്തില്‍ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ഒരുക്കാൻ സുരേഷിന് പിന്തുണയായി നിന്നത് ഫ്യൂസോ ഫ്രണ്ട്സ് കൂട്ടായ്മയാണ്. തൃശ്ശൂരിലെ എടമുട്ടത്ത് ഫ്യൂസോ ഫുഡ് കോര്‍ട്ടിന്റെ ടര്‍ഫിലാണ് ചിത്രമൊരുക്കാനുള്ള വേദി ഒരുക്കിയതും.അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി 25 അടി വലുപ്പമുള്ള പുഷ്പ് ചിത്രം അലങ്കാര പൂവുകൾ കൊണ്ട് നിർമിച്ചിരിക്കുകയാണ് കലാകാരനായ ഡാവിഞ്ചി സുരേഷ് . എടമുട്ടം ഫ്യൂസോ ഫുട്ബോൾ ടർഫിൽ ആണ് ഇരുപത്തഞ്ചടി ഉയരത്തിൽ മുപ്പതിനായിരം ഫ്ലവറുകൾ ഉപയോഗിച്ച് ഒരു രാത്രിയും പകലും സമയമെടുത്ത് തയ്യാറാക്കിയത് 25 അടി നീളവും  20അടി വീതിയുമുള്ള  ബോർഡിൽ വിവിധങ്ങളായ 25 നിറങ്ങളിലുള്ള ആർട്ടിഫിഷ്യൽ പൂക്കൾ നിരത്തി ഒട്ടിച്ചു വെച്ചാണ് ഉമ്മൻ ചാണ്ടിയുടെ മുഖ ചിത്രം തീർത്തത്. പ്രദർശനോദ്ഘാടനം തൃശൂർ എം പി ടി എൻ പ്രതാപൻ, സി പി സാലി AASA ഗ്രൂപ്പ് എന്നിവർ നിർവ്വഹിച്ചു രാഷ്ട്രീയം നോക്കാതെ ജനസമ്മതനായ അന്തരിച്ച മുൻ മുഖ്യമന്ത്രിയോടുള്ള ആദര സൂചകമായി മാത്രമാണ് ഈചിത്രം ചെയ്യുന്നതെന്നു ഓണവുമായി ബന്ധപ്പെട്ടു നടത്തുന്ന ഫ്യൂസോ ഫെസ്റ്റ് 2023 ന്റെ പ്രോഗ്രാം സംഘാടകർ പറഞ്ഞു. വിവിധ മീഡിയങ്ങളിൽ ചിത്രങ്ങൾ തീർക്കുന്ന ഡാവിഞ്ചി സുരേഷിൻറെ തൊണ്ണൂറാം മീഡിയമാണ് ഡ്രൈ ഫ്ലവർ. ഈ കരവിരുത് പൂർത്തിയാക്കാൻ സുരേഷിന്  സഹായികളായി ഉണ്ടായിരുന്നത് സുരേഷിന്റെ മകൻ ഇന്ദ്ര ജിത്തും കൂട്ടുകാരായ രാകേഷ് പള്ളത്ത്, ഷാഫി കൂരിക്കുഴി ഫെബി ,മതിലകം ക്യാമാറാമേൻ സിംബാദ് എന്നിവർ ഉണ്ടായിരുന്നു. മുപ്പതിനായിരത്തോളം ഡ്രൈ ഫ്‌ളവറുകള്‍ ഉപയോഗിച്ച്‌ 25 അടി ഉയരത്തില്‍ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ഒരുക്കാൻ സുരേഷിന് പിന്തുണയായി നിന്നത് ഫ്യൂസോ ഫ്രണ്ട്സ് കൂട്ടായ്മയാണ്. തൃശ്ശൂരിലെ എടമുട്ടത്ത് ഫ്യൂസോ ഫുഡ് കോര്‍ട്ടിന്റെ ടര്‍ഫിലാണ് ചിത്രമൊരുക്കാനുള്ള വേദി ഒരുക്കിയതും. ഒരു രാത്രിയും പകലും സമയമെടുത്താണ് സുരേഷ് ഉമ്മൻ ചാണ്ടിയുടെ ഈ മുഖ ചിത്രം ഒരുക്കിയത്. ഫ്യൂസോ ഫ്രന്റ്‌സ് കൂട്ടായ്മയിലെ അഷറഫ് കെ. അലി, ജസീം കെ. ഹംസ, ജിതേഷ് വി. ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിനാണ് ജനങ്ങള്‍ക്ക് വീക്ഷിക്കാവുന്നവിധം ചിത്രം ഒരുക്കിയത്. ഉമ്മന്‍ ചാണ്ടിയോടുള്ള ആദരമായാണ് പുഷ്പചിത്രം രൂപകല്പന ചെയ്തതെന്ന് കൂട്ടായ്മ അംഗങ്ങള്‍ പറഞ്ഞു. കെ.എം. ഫിറോസ്, എ.എ. അന്‍സാരി, എ.എ. ഷിയാസ്, പി.എസ്. റിഷാദ്, പി.എ. ഫാസില്‍, പി.എ. ഫവാസ്, സജീര്‍ ഇബ്രാഹിം, സഗീര്‍, ബിനോയ്‌ലാല്‍, ഒ.എസ്. ഷൈന്‍, ഫൈസല്‍ അലി, സലാഹുദ്ദീന്‍, മജീദ് എന്നിവരും ചിത്ര നിര്‍മാണത്തില്‍ പങ്കെടുത്തു. ടിഎൻ പ്രതാപൻ എംപി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചിത്രം കാണാൻ എത്തിയിരുന്നു.

കേട്ടറിഞ്ഞും സോഷ്യൽ മീഡിയയിലോട്ട് കണ്ടറിഞ്ഞും നിരവധി പേരാണ് സുരേഷിന്റെ കരവിരുത് കാണാൻ ഫ്യൂസോയിലേക്ക് എത്തുന്നത്. ഇതാദ്യമായല്ല ഇത്തരത്തിൽ വ്യത്യസ്തമായ കരവിരുത് കൊണ്ട് സുരേഷ് കാഴ്ചക്കാരെ അമ്പരപ്പിക്കുന്നത് ഇതിനു മുൻപും ഇദ്ദേഹം ഇത്തരത്തിലുള്ള കലാപ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്. അവസാനമായി ഇദ്ദേഹത്തിന്റെ കരവിരുതിൽ പിറന്നു വീണത്. കുറച്ച സിനിമാ താരങ്ങളുടെ രൂപമായിരുന്നു.സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’, ‘അജഗജാന്തരം’ എന്നീ ജനപ്രിയ ആക്ഷൻ ചിത്രങ്ങൾക്ക് ശേഷം മലയാളത്തിലെ യുവ സംവിധായകൻ ടിനു പാപ്പച്ചൻ ഒരുക്കുന്ന ത്രില്ലർ ചിത്രമായ ‘ചാവേർ’ പ്രഖ്യാപനം മുതൽക്ക് തന്നെ സിനിമാപ്രേമികൾ ഏറ്റെടുത്ത ചിത്രമായിരുന്നു.സിനിമയുടേതായി കേരളമൊട്ടാകെ പുറത്തിറങ്ങിയ ഒരു ലുക്ക് ഔട്ട് നോട്ടീസ് അഞ്ച് ലക്ഷത്തിലധികം ദിന പത്രങ്ങളോടൊപ്പം വീടുകളിലേക്ക് എത്തിച്ചത് പുതുമയുള്ളൊരു ഉദ്യമമായിരുന്നു. കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന പിടികിട്ടാപ്പുള്ളിയായ അശോകൻ എന്ന കഥാപാത്രത്തിന്റെ രൂപരേഖയായിരുന്നു ആ നോട്ടീസിലുണ്ടായിരുന്നത്. അതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ ‘ചാവേറിന്റെ’ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽമീഡിയയിലെത്തി. പിരിച്ചുവെച്ച മീശയുമായി കട്ടത്താടിയിൽ രൂക്ഷമായി ആരെയോ നോക്കുന്ന രീതിയിലുള്ള ചാക്കോച്ചന്റെ കലിപ്പ് ലുക്ക് സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറുകയാണ്. എന്നാൽ ഇപ്പോൾ വ്യത്യസ്തമായ മീഡിയങ്ങളിൽ ആർട്ട് ഇൻസ്റ്റലേഷൻ ചെയ്യുന്ന ശില്പിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ‘ചാവേറി’ന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ കണ്ട് അതിൽ പ്രചോദനം ഉൾക്കൊണ്ട് കഥാപാത്രങ്ങളുടെ അതിമനോഹരമായ മണൽ ശില്പങ്ങളാണ് മുനമ്പം കടൽ തീരത്ത് ഒരുക്കിയിരുന്നത്. താരങ്ങളും അണിയറ പ്രവർത്തകരും നേരിട്ടെത്തി ശിൽപ്പിക്ക് ആദരമറിയിച്ചിരുന്നു.

Revathy