Film News

വെയിൽ കൊള്ളേണ്ട എന്ന് കരുതി ഷൈനിനെ കാറിൽ കയറ്റി പിന്നീട് ഉണ്ടായ ടെൻഷൻ! സംഭവത്തെ കുറിച്ച് ദുർഗ്ഗ കൃഷ്ണ

ഷൈൻ ടോം ചാക്കോ നായകനാകുന്ന പുതിയ ചിത്രമാണ് ‘അയ്യർ ഇൻ അറേബ്യാ’, ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തുണ്ടായ ഒരു രസകരമായ സംഭവം പങ്കുവെക്കുകയാണ് ചിത്രത്തിലെ മറ്റൊരു നടി ദുര്ഗ കൃഷ്ണ. ഈ ചിത്രത്തിന്റെ ഷൂട്ട് ചെയ്യുന്നത് മരുഭൂമിയിലാണ്, ആ സമയത്തു ഷൈൻ ആ പൊരിഞ്ഞ വെയിലും കൊണ്ട് ഒരു കുട പോലുമില്ലാതെ നടക്കുന്നു,ആ സമയത്തു ഞാനും രണ്ടു വേറെ ആർട്ടിസ്റ്റുകളും കൂടി ഒരു വണ്ടിയിൽ ഇരിക്കുകയാണ്.

എന്റെ കൂടെയുള്ള ആർട്ടിസ്റ്റ് ഷൈനിനെ കണ്ടു വിളിച്ചു, എങ്ങോട്ടാ പോകുന്നെ ഈ വെയിലത്തു വണ്ടിയിൽ കയറി ഇരിക്കാൻ പറഞ്ഞു, ആള് വന്നു വണ്ടിയിൽ കയറി ഇരുന്നു, എന്നിട്ട് വണ്ടി എടുത്തോട്ടെ എന്നും റിസോർട്ടിൽ ഡ്രോപ്പ് ചെയ്യ്തിട്ടു വരാമെന്നും പറഞ്ഞു, ഞങ്ങൾ വിചാരിച്ചു റിസോർട്ട് അടുത്തായിരിക്കുമെന്നു ദുര്ഗ പറയുന്നു

ശരിക്കും പറഞ്ഞാൽ പോയി അപ്പോളേക്കും ഞങ്ങളെ ഷോട്ടിനെ വിളിക്കാൻ തുടങ്ങി, ശരിക്ക് ടെൻഷൻ അടിച്ചു, അവിടെ ചെന്നപ്പോൾ ഷൈൻ ജ്യൂസ് കഴിക്കാൻ വിളിച്ചു. ആ സമയത്തു ലൊക്കേഷനിൽ നിന്നും ഷോട്ടിനെ വിളിക്കാനും തുടങ്ങി എന്ത് ചെയ്യുമെന്നറിയാതെ ടെൻഷൻ അടിച്ചു, ആ റിസോർട്ട് അടുത്തല്ലായിരുന്നു ദുര്ഗ കൃഷ്ണ പറയുന്നു.ദുര്ഗ, ഷൈൻ എന്നവർക്ക് പുറമെ ഉർവശി, മുകേഷ്, ധ്യാൻ ശ്രീനിവാസൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രമാണ് അയ്യർ ഇൻ അറേബ്യാ

Suji