യുവ കൃഷ്ണയും മൃദുല വിജയ്യും കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ്. വിവാഹം കഴിഞ്ഞ ശേഷമുള്ള ഇവരുടെ ജീവിത്തതിലെ ഓരോ വിശേഷങ്ങളും ആരാധകരും ഏറ്റെടുത്തിരുന്നു.. ഇപ്പോഴിതാ യുവ കൃഷ്ണയുടേയും മൃദുല വിജയ് യുടേയും മകളുടെ വിശേഷങ്ങളാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ടത്. ജനിച്ച് 38-ാം ദിവസം തന്നെ മകളെ ക്യാമറയ്ക്ക് മുന്നില്‍ കാണിച്ച് സന്തോഷം ഇരുവരും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മകളുടെ ആദ്യത്തെ ഫോട്ടോഷൂട്ടും ഇന്‍സ്റ്റഗ്രാം അപ്ഡേറ്റുമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ധ്വനിമോളുടെ പേരില്‍ പുതിയ സോഷ്യല്‍ മീഡിയ അക്കൗണ്ട് ആരംഭിച്ചിരിക്കുകയാണ്. ധ്വനി കൃഷ്ണയുടെ പേരില്‍ ആരംഭിച്ച ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ മകളോടൊപ്പമുള്ള ആദ്യത്തെ ഫോട്ടോഷൂട്ട് ചിത്രവും ഇവര്‍ പങ്കുവെച്ചു.. ഈ ഫോട്ടോയാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ‘യുവാച്ഛനും മൃദ്വമ്മയ്ക്കും ഒപ്പം എന്റെ ആദ്യത്തെ ഫോട്ടോഷൂട്ട്’ എന്നാണ് ധ്വനിയുടെ പേജില്‍ പങ്കുവച്ചിരിയ്ക്കുന്ന ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.
അയ്യായിരത്തില്‍ അധികം ഫോളോവേഴ്സ് ഇപ്പോള്‍ തന്നെ ധ്വനിയുടെ പേജിലായിക്കഴിഞ്ഞു. ഇനി മകള്‍ ധ്വനിയുമായി ബന്ധപ്പെട്ട എല്ലാ വിശേഷങ്ങളും ഈ പേജില്‍കൂടി അറിയാം എന്നാണ് താരദമ്പതികള്‍ അറിയിക്കുന്നത്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് മുതല്‍ മൃദുല അഭിനയ രംഗത്ത് നിന്ന് വിട്ടു നിന്നിരുന്നു. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ആയിരുന്നു തീരുമാനം. അതിന് ശേഷം ഗര്‍ഭകാല വിശേഷങ്ങളുമായി തങ്ങളുടെ യൂട്യൂബ് ചാനല്‍ വഴിയും താരം എത്താറുണ്ടായിരുന്നു. യുവ കൃഷ്ണയുടേയും മൃദുലയുടേയും ലിറ്റില്‍ പ്രിന്‍സസിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത്് കഴിഞ്ഞു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…