ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിളായ E-VO ചൈനയിൽ അവതരിപ്പിച്ച് ഹോണ്ട

ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിളായ E-VO ചൈനയിൽ അവതരിപ്പിച്ച് ഹോണ്ട. 4.1 kWh ഉം 6.2 kWh ഉം ശേഷിയുള്ള ബാറ്ററി പായ്ക്കുകളിൽ ഹോണ്ട E-VO ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ ലഭ്യമാകും. വുയാങ്ങിൽ നിന്നുള്ള പ്രധാന ഇൻപുട്ടുകൾ ഉപയോഗിച്ച് ചൈനീസ് പങ്കാളിക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്തതാണ് E-VO. അതുകൊണ്ടുതന്നെ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള സാധ്യത വളരെ കുറവാണ്. സെമി-സ്ലിക്ക് ടയറുകളുള്ള 16 ഇഞ്ച് ഫ്രണ്ട്, 14 ഇഞ്ച് പിൻ വീലുകളിലാണ് ഹോണ്ട E-VO ഇ-മോട്ടോർസൈക്കിൾ ഓടുക.

പൂർണ്ണമായും അലുമിനിയം ഷാസിയിൽ നിർമ്മിച്ച കഫേ-റേസർ മോഡൽ, 4.1 kWh, 6.2 kWh വേരിയന്റുകൾക്ക് യഥാക്രമം 143 കിലോഗ്രാം, 156 കിലോഗ്രാം എന്നിങ്ങനെയാണ് ഭാരം. സ്റ്റാൻഡേർഡ് ഫീച്ചറായി ഇലക്ട്രിക് ബൈക്കിന് ഡ്യുവൽ-ചാനൽ ABS-ഉം ലഭിക്കുന്നു.കറുപ്പ്, വെളുപ്പ് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. ഇക്കോ, നോർമൽ, സ്‌പോർട് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളും ഇതിൽ ഉൾപ്പെടുന്നു. 4.1 kWh വേരിയന്റിൽ സ്റ്റാൻഡേർഡായി ഒരു ഫ്രണ്ട് ഡാഷ്‌കാം വാഗ്ദാനം ചെയ്യുന്നു. 6.2 kWh ഗ്രേഡിൽ ഒരു പിൻ ഡാഷ്‌കാമും ഉണ്ട്.4.1 kWh ബാറ്ററി പായ്ക്ക് 120 കിലോമീറ്റർ റേഞ്ച് നൽകുന്നു, 6.2 kWh ഗ്രേഡ് പൂർണ്ണമായി ചാർജ് ചെയ്താൽ 170 കിലോമീറ്റർ വരെ ഓടാൻ കഴിയും.

E-VO,