പുതിയ ഹാച്ച്ബാക്ക് മോഡലിനെ ഇന്ത്യൻ വിപണിക്കായി സമ്മാനിക്കാൻ ഒരുങ്ങുന്നു ഫോക്‌സ്‌വാഗൺ

പോളോയെന്ന പ്രീമിയം ഹാച്ച്ബാക്ക് മോഡലാണ് ഫോക്‌സ്‌വാഗണിനെ ഇന്ത്യയിൽ ഹിറ്റാക്കിയത് , ഇന്നും സെക്കൻഡ് ഹാൻഡ് വിപണിയിൽ ഇന്നും പോളോയ്ക്ക് ആവശ്യക്കാർ ഏറെയുണ്ട്. ഇപ്പോഴിതാ പുത്തനൊരു ഹാച്ച്ബാക്ക് മോഡലിനെ ഇന്ത്യൻ വിപണിക്കായി സമ്മാനിക്കാൻ ഒരുങ്ങുകയാണ് ഫോക്‌സ്‌വാഗൺ.കുറച്ച് കാലമായി കേട്ടുകൊണ്ടിരിക്കുന്ന ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐ എന്ന ഹാച്ച്ബാക്കാണ് ഇത്തവണ ഇന്ത്യയിലേക്ക് വരുന്നത്. 025 മെയ് അഞ്ചിന് ഗോൾഫ് ജിടിഐയുടെ പ്രീ-ബുക്കിംഗ് ആരംഭിക്കുമെന്ന് ഫോക്‌സ്‌വാഗൺ ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചും കഴിഞ്ഞു,

പൂർണമായും വിദേശത്ത് നിർമിച്ചാവും കാറിനെ വിപണനത്തിന് എത്തിക്കുക . അതുകൊണ്ട് തന്നെ നല്ല വില നൽകേണ്ടി വരും. ആദ്യഘട്ടത്തിൽ 2,50 യൂണിറ്റുകൾ മാത്രമായിരിക്കും ഇന്ത്യയിൽ എത്തിക്കുക. 2025 ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐയുടെ പ്രീ-ബുക്കിംഗുകൾ ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ ഓൺലൈനിലോ പരിമിതമായ കാലയളവിലേക്ക് ആരംഭിക്കുന്നതായിരിക്കും.2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഹോട്ട്ഹാച്ചിന്റെ ഹൃദയം.

സെവൻ സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിൻ 265 ബിഎച്ച്പി പവറിൽ പരമാവധി 370 എൻഎം ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ വെറും 5.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കാറിന് സാധിക്കും.