മികച്ച അവതാരിക , അഭിനേത്രി എന്നീ നിലകളില്‍ പേരെടുത്ത താരമാണ് എലീന പടിക്കല്‍. ബിഗ് ബോസ് ഷോയിലും താരം എത്തിയിരുന്നു. ഷോയില്‍ വച്ചാണ് തന്റെ പ്രണയത്തെ കുറിച്ചും വീട്ടുകാരുടെ എതിര്‍പ്പിനെ കുറിച്ചുമൊക്കെ എലീന വെളിപ്പെടുത്തിയത്. പിന്നീട് ഷോയില്‍ നിന്ന് പുറത്ത് വന്ന താരത്തിന്റെ വിവാഹവാര്ത്തകളായിരുന്നു പ്രചരിച്ചത്. ഒടുവില്‍ വീട്ടുകാരുടെ സമ്മതത്തോടെ എലീനയുടേയും രോഹിതിന്റെയും വിവാഹം നടന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ എലീന പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
എലീനയുടെ വാക്കുകള്‍,
നല്ലൊരു ലിസണര്‍ ആണ് രോഹിത് എന്നും തന്റെ എന്ത് ആഗ്രഹവും സാധിച്ചു തരുന്ന വ്യക്തിയാണ് കക്ഷി. വിവാഹം കഴിഞ്ഞു രണ്ടാം ദിവസം രോഹിത് പുറത്തു പോയി തിരികെ എത്തിയപ്പോള്‍ വലിയൊരു സര്‍പ്രൈസ് രോഹിത് നല്കി.ഏകദേശം ഒന്നേകാല്‍ ലക്ഷം രൂപ വിലമതിക്കുന്ന 12 പ്രൊ മാക്സാണ് രോഹിത് തനിക്ക് സമ്മാനമായി നല്‍കിയത്. ഞാന്‍ സര്‍പ്രൈസ് നല്കുന്നതില് വീക്കാണ്. രണ്ടു മൂന്നു വര്‍ഷത്തേക്ക് കുഞ്ഞുങ്ങള്‍ എന്ന ചിന്ത രണ്ടാള്‍ക്കും ഉണ്ടാകില്ല. ഞങ്ങള്‍ കിഡ്സ് ആയിട്ട് ഇരിക്കുമ്പോള്‍ എങ്ങനെ കുട്ടികള്‍. വിവാഹ ശേഷം ആദ്യം പോയത് പോണ്ടിച്ചേരിയിലേക്ക് ആയിരുന്നു. സ്വന്തമായി ഡ്രൈവ് ചെയ്ത് പോവാനാണ് ഇഷ്ടം.നേരത്തെ രോഹിത്തിനൊപ്പം പോണ്ടിച്ചേരിയിലേക്ക് പോവാനായി ശ്രമിച്ചെങ്കിലും ആ യാത്ര പാതിവഴിയില്‍ മുടങ്ങുകയായിരുന്നു. ഹൈദരാബാദില്‍ സെമിനാറിനായി പോവുകയാണെന്നായിരുന്നു അന്ന് പറഞ്ഞത്. ഫോണ്‍ ഓഫായതോടെയായിരുന്നു അമ്മയ്ക്ക് കാര്യം മനസ്സിലായത്.തിരിച്ച് വീട്ടിലേക്ക് വാ എന്ന് അമ്മ പറഞ്ഞതോടെ ആ യാത്ര പാതിവഴിയില്‍ നിര്‍ത്തുകയായിരുന്നു.വിവാഹം കഴിഞ്ഞാല്‍ പോണ്ടിച്ചേരിയില്‍ പോയി രോഹിത്തിനൊപ്പമുള്ള സെല്‍ഫി അയച്ച് കൊടുത്ത് അമ്മയോട് പകരം ചെയ്യുമെന്നും അന്ന് പറഞ്ഞു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…