കുട്ടികളോ ഞങ്ങള്‍ക്കോ- അങ്ങനെയൊരു ചിന്തയേ ഇല്ല , വെളിപ്പെടുത്തി എലീനയും രോഹിതും

മികച്ച അവതാരിക , അഭിനേത്രി എന്നീ നിലകളില്‍ പേരെടുത്ത താരമാണ് എലീന പടിക്കല്‍. ബിഗ് ബോസ് ഷോയിലും താരം എത്തിയിരുന്നു. ഷോയില്‍ വച്ചാണ് തന്റെ പ്രണയത്തെ കുറിച്ചും വീട്ടുകാരുടെ എതിര്‍പ്പിനെ കുറിച്ചുമൊക്കെ എലീന വെളിപ്പെടുത്തിയത്.…

മികച്ച അവതാരിക , അഭിനേത്രി എന്നീ നിലകളില്‍ പേരെടുത്ത താരമാണ് എലീന പടിക്കല്‍. ബിഗ് ബോസ് ഷോയിലും താരം എത്തിയിരുന്നു. ഷോയില്‍ വച്ചാണ് തന്റെ പ്രണയത്തെ കുറിച്ചും വീട്ടുകാരുടെ എതിര്‍പ്പിനെ കുറിച്ചുമൊക്കെ എലീന വെളിപ്പെടുത്തിയത്. പിന്നീട് ഷോയില്‍ നിന്ന് പുറത്ത് വന്ന താരത്തിന്റെ വിവാഹവാര്‍ത്തകളായിരുന്നു പ്രചരിച്ചത്. ഒടുവില്‍ വീട്ടുകാരുടെ സമ്മതത്തോടെ എലീനയുടേയും രോഹിതിന്റെയും വിവാഹം നടന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ എലീന പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

എലീനയുടെ വാക്കുകള്‍,

നല്ലൊരു ലിസണര്‍ ആണ് രോഹിത് എന്നും തന്റെ എന്ത് ആഗ്രഹവും സാധിച്ചു തരുന്ന വ്യക്തിയാണ് കക്ഷി. വിവാഹം കഴിഞ്ഞു രണ്ടാം ദിവസം രോഹിത് പുറത്തു പോയി തിരികെ എത്തിയപ്പോള്‍ വലിയൊരു സര്‍പ്രൈസ് രോഹിത് നല്‍കി.ഏകദേശം ഒന്നേകാല്‍ ലക്ഷം രൂപ വിലമതിക്കുന്ന 12 പ്രൊ മാക്‌സാണ് രോഹിത് തനിക്ക് സമ്മാനമായി നല്‍കിയത്. ഞാന്‍ സര്‍പ്രൈസ് നല്‍കുന്നതില്‍ വീക്കാണ്. രണ്ടു മൂന്നു വര്‍ഷത്തേക്ക് കുഞ്ഞുങ്ങള്‍ എന്ന ചിന്ത രണ്ടാള്‍ക്കും ഉണ്ടാകില്ല. ഞങ്ങള്‍ കിഡ്‌സ് ആയിട്ട് ഇരിക്കുമ്പോള്‍ എങ്ങനെ കുട്ടികള്‍. വിവാഹ ശേഷം ആദ്യം പോയത് പോണ്ടിച്ചേരിയിലേക്ക് ആയിരുന്നു. സ്വന്തമായി ഡ്രൈവ് ചെയ്ത് പോവാനാണ് ഇഷ്ടം.നേരത്തെ രോഹിത്തിനൊപ്പം പോണ്ടിച്ചേരിയിലേക്ക് പോവാനായി ശ്രമിച്ചെങ്കിലും ആ യാത്ര പാതിവഴിയില്‍ മുടങ്ങുകയായിരുന്നു. ഹൈദരാബാദില്‍ സെമിനാറിനായി പോവുകയാണെന്നായിരുന്നു അന്ന് പറഞ്ഞത്. ഫോണ്‍ ഓഫായതോടെയായിരുന്നു അമ്മയ്ക്ക് കാര്യം മനസ്സിലായത്.തിരിച്ച് വീട്ടിലേക്ക് വാ എന്ന് അമ്മ പറഞ്ഞതോടെ ആ യാത്ര പാതിവഴിയില്‍ നിര്‍ത്തുകയായിരുന്നു.വിവാഹം കഴിഞ്ഞാല്‍ പോണ്ടിച്ചേരിയില്‍ പോയി രോഹിത്തിനൊപ്പമുള്ള സെല്‍ഫി അയച്ച് കൊടുത്ത് അമ്മയോട് പകരം ചെയ്യുമെന്നും അന്ന് പറഞ്ഞു.