Home Film News വിവാഹം കഴിഞ്ഞതിന് ശേഷം ഭർത്താവ് നൽകിയ അമൂല്യ സമ്മാനത്തെ കുറിച്ച് വെളിപ്പെടുത്തി എലീനാ പടിക്കൽ

വിവാഹം കഴിഞ്ഞതിന് ശേഷം ഭർത്താവ് നൽകിയ അമൂല്യ സമ്മാനത്തെ കുറിച്ച് വെളിപ്പെടുത്തി എലീനാ പടിക്കൽ

Alina-Padikkal
Alina-Padikkal

ഭാര്യ എന്ന പരമ്പരയിലൂടെ മലയാള മിനിസ്ക്രീൻ പ്രേഷകരുടെ മുന്നിലെത്തിയ താരമാണ് എലീന. അവതാരകയായും നടിയായുമൊക്കെ തിളങ്ങിയ താരം ബിഗ് ബോസ് ഷോയിലും എത്തിയിരുന്നു.അതെ പോലെ തന്നെ താരം ഒരു അഭിമുഖത്തിൽ  നീണ്ട ആറ് വർഷത്തെ പ്രണയം ഇപ്പോഴും തനിക്ക് പുതുമയാണെന്ന് പറഞ്ഞിരുന്നു. അതിനിടയിൽ സംഭവങ്ങള്‍ ചിലതൊക്കെ ഉണ്ടായിട്ടുണ്ട്. വിവാഹത്തെ കുറിച്ച് ആദ്യം വീട്ടിൽ പറഞ്ഞപ്പോള്‍ പഠിക്ക് നിനക്ക് ആ പ്രായമല്ല എന്നാണ് അമ്മയും അപ്പനും പറഞ്ഞത്. പക്ഷെ  എന്നാൽ വ്യത്യസ്ത മതം ആയതിനാൽ വീട്ടിൽ എതിർപ്പായിരുന്നു. അങ്ങനെ വീട്ടുകാർ സമ്മതിക്കുന്നത് വരെ നമുക്ക് കാത്തിരിക്കാം എന്നും ഞാനും രോഹിത്തും ചേർന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ ബിഗ് ബോസ്സിൽ വെച്ചായിരുന്നു ഞാൻ എന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞത്. അത് വീട്ടിൽ വലിയ പ്രശ്നം ആയി. ഒടുവിൽ ഞങ്ങളുടെ പ്രണയത്തിന് വീട്ടുകാരും ഗ്രീൻ സിഗ്‌നൻ തരുകയായിരുന്നുയെന്ന് എലീന മുൻപ് വ്യക്തമാക്കിയിരുന്നു.

Alina Padikkal1

അതെ പോലെ ഈ കഴിഞ്ഞ ആഗസ്റ്റ് മുപ്പതിന് ഹിന്ദു ആചാരപ്രകാരം വിവാഹവും ക്രിസ്ത്യന്‍ ബ്രൈഡല്‍ ലുക്കിലുള്ള റിസപ്ഷനുമായിരുന്നു താരം നടത്തിയത്. മറ്റൊരു പ്രത്യേകത എന്തെന്നാൽ വിവാഹം കഴിഞ്ഞതിന് ശേഷം  മുന്‍പ് പറഞ്ഞിരുന്നത് പോലെ പോണ്ടിച്ചേരിയിലേക്ക് യാത്ര പോവുകയും ചെയ്തു. ഇരുവരും പരസ്പരം സ്നേഹിച്ചു നടന്ന സമയത്ത് നടക്കാതെ പോയ പല ആഗ്രഹങ്ങളും വിവാഹ കഴിഞ്ഞ ഉടൻ തന്നെ നേടിയെടുക്കാനുള്ള കഠിന ശ്രമത്തിലാണ് എലീന.രോഹിത് തന്നെയാണ് സര്‍പ്രൈസിന്റെ കാര്യത്തില്‍ ഏറ്റവും മുന്നിൽ തന്നെ നിൽക്കുന്നത്.ഈ കാര്യത്തിൽ എലീനയുടെ മറുപടി താൻ പൊട്ടിയായത് കൊണ്ടാണെന്നാണ്.വിവാഹം കഴിഞ്ഞ അടുത്ത ദിവസം ഉച്ചയ്ക്ക് ആഹാരം കഴിച്ചതിന് ശേഷം രോഹിത്ത് പുറത്തേക്ക് പോയി.ഇപ്പോൾ നിന്റെ കൂടെ ഭാര്യ ഉണ്ടെന്നും ഇനി അങ്ങനെ ഒന്നും പുറത്ത് പോവണ്ടെന്ന് അവന്റെ മാതാപിതാക്കള്‍ പറഞ്ഞെങ്കിലും അതൊക്കെ കേള്‍ക്കാതെ പോലും പുറത്തേക്ക് പോയി.എന്നാൽ വേഗത്തിൽ തന്നെ തിരിച്ചു വന്നു മുറിയിലേക്ക് പോയി.

Alina-Padikkal.2

അതിന് ശേഷം എന്നെ വിളിച്ചു.അപ്പോൾ കയ്യിൽ ഒരു സമ്മാന പൊതി ഉണ്ടായിരുന്നു.അതില്‍ പന്ത്രണ്ട്  പ്രൊ മാക്സ് ആയിരുന്നു. മിക്ക സമയങ്ങളിലും താനൊരു സര്‍പ്രൈസ് കൊടുക്കാന്‍ ശ്രമിച്ചാല്‍ അത് തുടക്കത്തിലെ രോഹിത്ത് കണ്ടു പിടിക്കുമെന്ന് താരം പറയുന്നു.അതെ പോലെ കുട്ടികള്‍ വേണമെന്ന് ആര്‍ക്കാണ് കൂടുതല്‍ ആഗ്രഹമെന്ന ചോദ്യത്തിന് മറുപടി വളരെ വേറിട്ടതായിരുന്നു. കുട്ടികളോ, ഞങ്ങള്‍ക്കറിയില്ലല്ലോ, ഞങ്ങള്‍ കിഡ്‌സ് ആയിട്ട് ഇരിക്കുമ്പോൾ  എങ്ങനെ കുട്ടികള്‍ എന്നാണ് എലീന പറയുന്നത്. അത് കൊണ്ട് തന്നെ നിലവിൽ ഇപ്പോൾ കുട്ടികൾ വേണ്ടയെന്നാണ് തീരുമാനമെന്ന് രോഹിത്ത് വ്യക്തമാക്കി.വളരെ പ്രധാനമായും കുട്ടികൾ ഉൾപ്പടെയുള്ള കുടുംബത്തെ കുറിച്ച് ചിന്തിക്കുന്നത് ഏകദേശം രണ്ട് മൂന്ന് വർഷത്തിന് ശേഷമായിരിക്കുമെന്നും. അതിന്റെ സുപ്രധാന കാര്യം എന്തെന്നാൽ ഈ നിമിഷവും ഞങ്ങളുടെ വിവാഹം കഴിഞ്ഞുവെന്ന് തോന്നിയിട്ടില്ലെന്നും.അതെല്ലാം മനസ്സിലാക്കി വരുവാണെന്ന് എലീന വ്യക്തമാക്കി.

 

Exit mobile version