Categories: Film News

അഡ്ജസ്റ്റ് ചെയ്തു പോകാൻ കഴയില്ലെങ്കിൽ പിരിയുന്നത് തന്നെയാണ് നല്ലത്

നടൻ ബാലയുടെ ഭാര്യ എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെടാൻ തുടങ്ങിയ താരമാണ് എലിസബത്ത്. ഡോക്ടർ ആയ എലിസബത്തിനെ നടൻ തന്നെയാണ് സോഷ്യൽ മീഡിയയ്ക്ക് മുന്നിൽ പരിചയപ്പെടുത്തിയത്. പ്രണയിച്ച് വിവാഹിതർ ആയവരാണ് ബാലയും എലിസബത്തും. ബാലയുടെ രണ്ടാം വിവാഹം കൂടിയായിരുന്നു ഇത്. സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള എലിസബത്ത് പങ്കുവെക്കുന്ന വിഡിയോകൾ എല്ലാം ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. പ്രണയത്തെ കുറിച്ചും പ്രണയിക്കുന്നവരുടെ മാനസികാവസ്ഥയെ കുറിച്ചുമാണ് എലിസബത്ത് വിഡിയോയിൽ പറയുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, സിനിമയിൽ ഒക്കെ പ്രണയത്തെ വളരെ മനോഹരമായിട്ടാണ് നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ നമുക്ക് ഒക്കെ ഒരു ധാരണ ഉണ്ട് അത് പോലെ ആണ് യഥാർത്ഥ ജീവിതത്തിലും പ്രണയം എന്ന്. എന്നാൽ ഒരിക്കലും അങ്ങനെ അല്ല. സിനിമയിൽ ഒക്കെ വളരെ പവിത്രമായും പാവനമായുമൊക്കെയാണ് പ്രണയത്തെ അവതരിപ്പികുന്നത്. അനാർക്കലി സിനിമ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്. വളരെ മനോഹരമായാണ് അതിൽ പ്രണയം പറയുന്നത്. അതിലെ ഓരോ ഡയലോഗും എനിക്ക് കാണാപ്പാഠം ആണ്. എന്നാൽ ഇത് കണ്ടു യഥാർത്ഥ ജീവിതത്തിലും ഇങ്ങനെ തന്നെയാണ് പ്രണയം എന്ന് കരുതരുത്. യഥാർത്ഥ ജീവിതത്തിൽ പ്രണയത്തിൽ ഒരുപാട് വില്ലന്മാരും വില്ലത്തികളും ഉണ്ട്.

Actor Bala with his wife Elizabeth. Screengrab: FB Watch/Actor Bala

പലരും പറയും പ്രണയിക്കും ജാതി നോക്കരുത്, മതം നോക്കരുത്, സാമ്പത്തികം നോക്കരുത് എന്നൊക്കെ. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഇതൊക്കെ നോക്കി പ്രേമിച്ചില്ലെങ്കിൽ ഇവയൊക്കെ നമുക്ക് വില്ലനായി വരും. നമ്മൾ സിനിമ കണ്ട ആവേശത്തിൽ ആയിരിക്കും പ്രണയിക്കാൻ ഇറങ്ങി പുറപ്പെടുന്നത്. എന്നാൽ പ്രണയിച്ച് കുറച്ച് കഴിയുമ്പോൾ ആയിരിക്കും കാമുകൻ ടോക്സിക് ആണെന്ന് മനസ്സിലാകുന്നത്, അല്ലെങ്കിൽ കാമുകിയുടെ സ്വഭാവവുമായി അഡ്ജസ്റ്റ് ചെയ്തു പോകാൻ കഴിയാതെ വരുന്നത്. എന്നാൽ അപ്പോഴേക്കും എല്ലാവരും അറിഞ്ഞതിനെ പേരിൽ അഡ്ജസ്റ് ചെയ്തു മുന്നോട്ട് പോകുന്നവർ ഉണ്ട്. എന്നാൽ അഡ്ജസ്റ് ചെയ്യാതെ പ്രണയം ഉപേക്ഷിച്ചാൽ അത് തേപ്പ് എന്ന് പറയും. ആളുകൾ എന്ത് തന്നെ പറഞ്ഞാലും പരസ്പ്പരം അഡ്ജസ്റ്റ് ചെയ്യാൻ കഴിയില്ലെങ്കിൽ പിരിയുന്നത് തന്നെയാണ് നല്ലത്. ചിലപ്പോൾ അത് നിങ്ങളിൽ ഡിപ്രെഷൻ വരെ ഉണ്ടാക്കാം. എന്നാൽ അതിനെ അതിജീവിച്ചാൽ നിങ്ങൾക്ക് നിങ്ങളുടെ ജീവിതം നഷ്ടപ്പെടില്ല എന്നുമാണ് എലിസബത്ത് വിഡിയോയിൽ പറയുന്നത്.

Devika Rahul