വിഷമിച്ചിരിക്കുന്നവർക്ക് അത് കൊണ്ട് ഒരു സഹായമാകുമല്ലോ, എലിസബത്ത്

തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കുന്ന എലിസബത്ത്  കഴിഞ ദിവസമാണ് താൻ പനി ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ആണെന്നും സുഖം പ്രാപിച്ച് വരുന്നെന്നും ആരാധകരുമായി തന്റെ യൂട്യൂബ് ചാനലിൽ കൂടി പങ്കുവെച്ചത്. എന്നാൽ അതിനു ശേഷം താൻ സുഖം പ്രാപിച്ചെന്നും ഹാപ്പി ആയി ഇരിക്കുന്നുവെന്നും വീണ്ടും ഡ്യൂട്ടിക്ക് കയറി എന്നുമൊക്കെ എലിസബത്ത് ആരാദകരെ അറിയിച്ചിരുന്നു. എന്നാൽ ഈ വിഡിയോയ്ക്  താഴെ ചില കമെന്റുകൾ വന്നെന്നും അതിനെ കുറിച്ച് താൻ സംസാരിയ്ക്കാൻ വേണ്ടി കൂടിയാണ് വീഡിയോ ചെയ്യുന്നത് എന്നും എലിസബത്ത് പറയുന്നു. എലിസബത്ത് പറയുന്നത് ഇങ്ങനെ, ഹലോ ഫ്രണ്ട്സ്, എല്ലാവര്ക്കും സുഖമാണെന്ന് കരുതുന്നു. തന്റെ അസുഖം ഭേദമായി താൻ വീണ്ടും ഡ്യൂട്ടിക്ക് പോകാൻ തുടങ്ങിയിരിക്കുന്നു.

എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവര്ക്കും നന്ദി എന്നും താരംപറയുന്നു . അതെ സമയം താൻ ഇപ്പോൾ കുറച്ച് പേരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയും കൂടി പറയാൻ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഞാൻ എന്തിനാണ് ഇങ്ങനെ വീഡിയോ ഇടുന്നത് എന്നും തന്റെ വീഡിയോ കണ്ടിട്ട് ഉപദേശിക്കാൻ വേണ്ടിയാണ് താൻ വീഡിയോ ഇടുന്നത് എന്നുമൊക്കെ കുറെ കമെന്റുകൾ കണ്ടു. ശരിക്കും ഞാൻ എല്ലാവരെയും ഉപദേശിക്കാൻ വേണ്ടിയാണ് വിഡിയോ ചെയ്യുന്നത് എന്ന് എനിക്ക് ഇത് വരെ തോന്നിയിട്ടില്ല. കാരണം ഞാൻ അങ്ങനെ ഒരു ഉദ്ദേശത്തോടെയാണ് വീഡിയോ ചെയ്യുന്നത്. എന്നാൽ ഞാൻ എന്റെ മനസ്സിൽ തോന്നുന്ന കാര്യങ്ങൾ നിങ്ങളോട് പങ്കുവെക്കാറുണ്ട്.

അതിനും കൂടി വേണ്ടിയിട്ടാണ് താൻ ചാനൽ തുടങ്ങിയത്. എന്റെ ചാനലില്‍ മെഡിക്കല്‍ ടോപ്പിക്കും എന്റെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളും നിങ്ങളോട് പങ്കുവച്ചാല്‍ നിങ്ങള്‍ക്കും നല്ലതായിരിക്കും എന്ന് തോന്നുന്ന കാര്യങ്ങളുമൊക്കെയാണ് പങ്കുവെക്കുന്നത്. ജീവിതത്തിൽ ഒരുപാട് കരഞ്ഞിട്ടുള്ള ആൾ ആണ് ഞാൻ. എനിക്ക് ഇപ്പോൾ 29 വയസ്സാണ് പ്രായം. ഈ പ്രായത്തിനിടയിൽ ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്. പല കാരണങ്ങളും അതിനു ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഞാൻ കരഞ്ഞത് പോലെ മറ്റൊരാൾ കരയാതിരിക്കാൻ വേണ്ടിയാണ് ഞാൻ വീഡിയോ ചെയ്യുന്നതും എന്റെ അനുഭാവങ്ങൾ പറയുന്നതും. ആ ഒരു അവസ്ഥ എന്താണെന്ന് എനിക്ക് നന്നായിട്ട് അറിയാം. ആ അവസ്ഥ നിങ്ങൾക്ക് ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഞാൻ എന്റെ അനുഭവങ്ങൾ നിങ്ങളോട് പറയുന്നത്. അത് ചിലപ്പോൾ നിങ്ങൾക്ക് ഉപദേശമായി തോന്നുന്നത് ആയിരിക്കുമെന്നും എലിസബത്ത് പറഞ്ഞു.

Devika Rahul