Film News

സിനിമയില്‍ കാണുന്നതുപോലെ തന്നെയാണ് നേരിട്ട് കാണാനും!! സുരേഷ് ഗോപിയെ കണ്ട സന്തോഷം പങ്കിട്ട് എലിസബത്ത്

ഏറെ ആരാധകരുള്ള താരമാണ് നടന്‍ ബാലയുടെ ഭാര്യ എലിസബത്ത്. സോഷ്യലിടത്ത് സജീവമായ എലിസബത്ത് വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ സുരേഷ് ഗോപിയെ നേരിട്ട് കണ്ട സന്തോഷമാണ് എലിസബത്ത് പങ്കിടുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് എലിസബത്ത് താരത്തിനെ കണ്ട സന്തോഷം പങ്കിട്ടത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിലാണ് സുരേഷ് ഗോപി. തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ഥിയാണ് സുരേഷ് ഗോപി. ഗുരുവായൂരില്‍ പോയപ്പോഴാണ് സുരേഷ് ഗോപിയെ നേരിട്ട് കാണാനായെന്ന് എലിസബത്ത് പറയുന്നു. സുരേഷ് ഗോപിയെ നേരിട്ട് കാണണമെന്നത് ഏറെ നാളത്തെ ആഗ്രഹമായിരുന്നു. സിനിമയില്‍ കാണുന്നത് പോലെ തന്നെയുണ്ടെന്നും എലിസബത്ത് പറയുന്നു.

‘ഇന്ന് ഗുരുവായൂര്‍ പോയിരുന്നു. ഒരു ആവശ്യത്തിന് പോയതാണ്. അപ്പോള്‍ ഒരു സ്പെഷല്‍ ആളിനെ കണ്ടു. സുരേഷ് ഗോപി ചേട്ടനെ ആണ് ഞാന്‍ കണ്ടത്. അദ്ദേഹം ഇലക്ഷന്‍ പ്രചാരണത്തിന് വേണ്ടി പോകുമ്പോള്‍ റോഡില്‍ വച്ചാണ് കണ്ടത്. എനിക്ക് കാണാന്‍ ഭയങ്കര ആഗ്രഹം ഉള്ള മനുഷ്യനാണ്. നേരിട്ട് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം. സിനിമയില്‍ കാണുന്നതുപോലെ തന്നെയാണ് നേരിട്ട് കാണാന്‍. കമ്മിഷണര്‍ സിനിമയിലെ ബിജിഎമ്മും ചേര്‍ത്ത് വിഡിയോ കാണുമ്പോള്‍ കാണാന്‍ നല്ല രസമുണ്ട്.’- എന്നാണ് എലിസബത്ത് വീഡിയോയില്‍ പറയുന്നത്.

Anu B