Film News

ഇത് ബാലയ്ക്കുള്ള മറുപടിയോ? സോഷ്യൽ മീഡിയയിൽ ചർച്ചയായി എലിസബത്തിന്റെ കുറിപ്പ്

എലിസബത്ത് ഇപ്പോൾ തനിക്കൊപ്പമില്ലെന്ന് നടൻ ബാല അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോൾ എലിസബത്തും ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ്. നമ്മൾ വട്ടപൂജ്യമാണെന്ന് തോന്നിപ്പിക്കുന്നു എന്നാണ് താരത്തിന്റെ ഭാര്യയായ എലിസബത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചത്. എലിസബത്തിന് പിന്തുണയുമായും ഒരുപാട് പേരും എത്തിയിട്ടുണ്ട്. ജീവിതത്തിൽ നമ്മൾ സാധ്യമായതെല്ലാം ചെയ്‍തുകൊടുത്തൊരാളുണ്ടാകും. അവർ നമ്മൾ വട്ടപുജ്യമാണെന്ന് തോന്നിപ്പിക്കുമെന്നുമാണ് താരത്തിന് മറുപടിയെന്നോണം എലിസബത്ത് എഴുതിയത്. ഗായിക അമൃതാ സുരേഷുമായി ബാല വിവാഹ മോചിതനായിരുന്നു. തുടർന്നായിരുന്നു എലിസബത്തിനെ വിവാഹം കഴിച്ചത്.

ഒരു ഓൺലൈൻ മാധ്യമത്തിന്റ അഭിമുഖത്തിലാണ് താരം എലിസബത്ത് തനിക്കൊപ്പമില്ലെന്ന് ബാല പറഞ്ഞത്. ആരുമായും എലിസബത്തിനെ താരതമ്യം ചെയ്യരുതെന്ന് താരം അന്ന് ആവശ്യപ്പെട്ടിരുന്നു. ഒരു അഭിമുഖത്തിലും എലിസബത്തിനെ കുറിച്ച് പറയാൻ ഞാൻ തയ്യാറായിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോൾ പറയാം. എലിസബത്ത് തങ്കമാണ്, ശുദ്ധമായ ക്യാരക്ടറാണ്. ഇപ്പോൾ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല. തന്റെ വിധിയാണ് എല്ലാം. താൻ എലിസബത്തിനെ ഒരു കുറ്റവും പറയില്ല എന്നും ബാല വ്യക്തമാക്കുന്നു.

മലയാളത്തിൽ 2006ൽ കളഭം എന്ന ചിത്രത്തിലൂടെയാണ് ബാല നടനായി അരങ്ങേറിയത്. ബാല പിന്നീട് നിരവധി മലയാള ചിത്രങ്ങളിൽ നായകനായും സഹ നടനായുമൊക്കെ വേഷമിട്ടിട്ടുണ്ട്. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രം ഷെഫീഖിന്റ സന്തോഷമാണ് നടൻ ബാല വേഷമിട്ടതിൽ ഒടുവിൽ തീയറ്ററിൽ എത്തിയത്.

Ajay Soni