എമ്പുരാന്.. പ്രഖ്യാപന ഘട്ടം മുതല്‍ തന്നെ മലയാളത്തില്‍ ഏറ്റവുമധികം പ്രതീക്ഷ തീര്‍ത്ത പ്രൊജക്ടാണ് എമ്പുരാന്. മോഹന്‍ലാലിന്റെ അപ്കമിംഗ് ലൈനപ്പുകളിൽ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നുമാണ് എമ്പുരാന്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും വലിയ ആരാധക പ്രതികരണമാണ് ലഭിക്കാറ്. ഇപ്പോഴിതാ ഒരു അപ്രതീക്ഷിത പ്രഖ്യാപനം കൂടി നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്ന് എത്തിയിരിക്കുകയാണ്. സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദീപാവലി ആഘോഷത്തോടനുബന്ധിച്ച് എത്തും എന്നതാണ് അത്. ഇന്ന് വൈകിട്ട് 5 മണിക്ക് ഫസ്റ്റ് ലുക്ക് പുറത്തെത്തും. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഒരു പോസ്റ്ററിനൊപ്പമാണ് ഇക്കാര്യം നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഇത് അറിയിച്ചുകൊണ്ടുള്ള പോസ്റ്ററില്‍ ഹെലികോപ്റ്ററും തോക്കും മറ്റൊരു വാഹനവും ഒക്കെയുണ്ട്. ലൂസിഫറിന് മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയുടെ മറ്റൊരു മുഖമായ ഖുറേഷി അബ്രാം ഖുറേഷിയുടെ, ലൂസിഫര്‍ ടെയില്‍ എന്‍ഡ് സീനിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട് ഈ പോസ്റ്റര്‍.
പൃഥ്വിരാജിന്റെ സംവിധാന അരങ്ങേറ്റമായിരുന്ന, വമ്പന്‍ വിജയം നേടിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രം. ലൂസിഫര്‍ വിജയത്തിന് തൊട്ടുപിന്നാലെ പ്രഖ്യാപിച്ചിരുന്ന ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ മുന്നോട്ട് നീങ്ങിയ പ്രോജക്റ്റുകളില്‍ ഒന്നാണ്. 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് ഇക്കഴിഞ്ഞ ഒക്ടോബര്‍ 5 ന് മാത്രമാണ്. ദില്ലി- ഹരിയാന അതിര്‍ത്തിയിലെ ഫരീദാബാദില്‍ തുടങ്ങിയ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിരുന്നു. സിനിമയുടെ ആദ്യ ഷെഡ്യൂൾ റാപ്പ് കഴിഞ്ഞുള്ള ചിത്രം പൃഥ്വിരാജ് സമൂഹമാദ്ധ്യങ്ങളിൽ പങ്കുവെച്ചിരുന്നു. പിന്നീട് ചെറിയൊരു ഇടവേളയ്ക്ക് നാട്ടില്‍ എത്തിയതിന് ശേഷം ലൊക്കേഷന്‍ ഹണ്ടിനായി യുകെയില്‍ എത്തിയിരുന്നു പൃഥ്വിയും സംഘവും. യുകെയിൽ എത്തിയ ചിത്രങ്ങള്ലും സോഷ്യല്‍ മീഡിയയില്‍ ആരാധകർ ഏറ്റെടുത്തിരുന്നു. മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം ആവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന എമ്പുരാന്റെ അടുത്ത ഷെഡ്യൂള്‍ ജനുവരിയിലാണ് ആരംഭിക്കുക. യു എസിലായിരിക്കും ആദ്യം ചിത്രീകരണം . എമ്പുരാന്റെ യുഎസ് ഷെഡ്യൂളില്‍ ടൊവിനോ തോമസും ഉണ്ടാവുമെന്നാണ് അറിയുന്നത്. പിന്നാലെ യു.കെയിലും അബുദാബിയിലും എമ്പുരാന്റെ ചിത്രീകരണം നടക്കും. അതിനു മുന്നോടിയായാണ് യുകെയിലെ ലൊക്കേഷൻ ഹണ്ടിങ്. നേരത്തെ ലൊക്കേഷന്‍ തിരയുന്നതിന്റെ ഭാഗമായി പൃഥ്വിരാജ് ദുബൈയിലും എത്തിയിരുന്നു. അതേസമയം കൊച്ചിയില്‍ സിനിമയ്ക്ക് വേണ്ടിയുള്ള സെറ്റ് വര്‍ക്ക് പുരോഗമിക്കുന്നുണ്ട്. കൊച്ചിയിലെ ചിത്രീകരണം ആറ് മാസത്തോളമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രീകരിക്കുന്ന ലൊക്കേഷനുകളുടെ കാര്യം പരിഗണിക്കുമ്പോള്‍ ആഗോളമാണ് എമ്പുരാന്. ഇരുപതോളം വിദേശ രാജ്യങ്ങളില്‍ സിനിമയ്ക്ക് ചിത്രീകരണമുണ്ട്. റഷ്യയും ഒരു പ്രധാന ലൊക്കേഷനാണ്. ഇരുപതോളം വിദേശ രാജ്യങ്ങളില്‍ ചിത്രീകരിക്കുന്ന സിനിമയാണ് ഇത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ സാന്നിധ്യമാണ്.
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…
'ഉള്ളൊഴുക്ക്' സിനിമയുടെ പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…
പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…
നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ അവതാരകന് എന്ന നിലയില്‍ മോഹന്‍ലാലിന് പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്ന് മുന്‍ ബിഗ് ബോസ്…